spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSയുക്രൈനില്‍ കൊല്ലപ്പെട്ടത് 20,000 റഷ്യന്‍ സൈനികര്‍:റഷ്യക്ക് 147 വിമാനങ്ങളും 134 ഹെലികോപ്റ്ററുകളും 647 ടാങ്കുകളും നഷ്ടപ്പെട്ടു.

യുക്രൈനില്‍ കൊല്ലപ്പെട്ടത് 20,000 റഷ്യന്‍ സൈനികര്‍:റഷ്യക്ക് 147 വിമാനങ്ങളും 134 ഹെലികോപ്റ്ററുകളും 647 ടാങ്കുകളും നഷ്ടപ്പെട്ടു.

- Advertisement -

ഒരു മാസവും രണ്ടാഴ്ചയും പിന്നിടുന്ന റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ വേഗത കുറഞ്ഞിരിക്കുകയാണ്. എന്നാല്‍, യുക്രൈന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് പ്രത്യേകിച്ച് ബെലാറൂസില്‍ നിന്ന് യുക്രൈന്‍ അക്രമണം നടത്തിയിരുന്ന തങ്ങളുടെ സൈന്യത്തെ റഷ്യ പിന്‍വലിക്കുകയാണെന്നും ഇങ്ങനെ പിന്‍വലിക്കുന്ന സൈന്യത്തെ രാജ്യത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വിന്യസിക്കാനായി തയ്യാറെടുക്കുകയും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ കീവിന് നേര്‍ക്കുള്ള ഭീഷണിയില്‍ നിന്നും യുക്രൈന് താത്കാലിക ആശ്വാസമായി. അതിനിടെ യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സേനയ്ക്ക് തങ്ങളുടെ 20,000 ത്തോളം സൈനികരെ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- Advertisement -

യുദ്ധത്തില്‍ 1,351 സൈനികരെ നഷ്ടപ്പെട്ടതായും 3,825 പേർക്ക് പരിക്കേറ്റതായുമാണ് റഷ്യയുടെ കണക്ക്. നാറ്റോയുടെ കണക്ക് പ്രകാരം 7,000 മുതൽ 15,000 റഷ്യൻ സൈനികരുടെ നഷ്ടം കണക്കാക്കുന്നു. യുദ്ധം 40-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ രാജ്യത്ത് 18,300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഔദ്ധ്യോഗീകമായി അറിയിച്ചു.

- Advertisement -

റഷ്യൻ സൈന്യത്തിന് 147 വിമാനങ്ങളും 134 ഹെലികോപ്റ്ററുകളും 647 ടാങ്കുകളും നഷ്ടപ്പെട്ടതായി തിങ്കളാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ യുക്രൈന്‍ സായുധ സേനയുടെ ജനറൽ സ്റ്റാഫ് പറഞ്ഞു. കുറഞ്ഞത് 1,844 റഷ്യൻ കവചിത വാഹനങ്ങൾ, 330 പീരങ്കി സംവിധാനങ്ങൾ, 107 റോക്കറ്റ് വിക്ഷേപണ റോക്കറ്റ് സംവിധാനങ്ങൾ, 54 വിമാനവിരുദ്ധ യുദ്ധ സംവിധാനങ്ങൾ എന്നിവ യുദ്ധത്തിൽ തകർന്നു.കൂടാതെ, റഷ്യൻ സൈന്യത്തിന് 1,273 വാഹനങ്ങൾ, ഏഴ് കപ്പലുകൾ, കട്ടറുകൾ, 76 ഇന്ധന ടാങ്കുകൾ, 92 ഡ്രോണുകൾ എന്നിവയും നഷ്ടപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരി 24 ന് ആരംഭിച്ച ഉക്രെയ്നിനെതിരായ റഷ്യൻ യുദ്ധം കനത്തനാശമാണ് യുക്രൈനില്‍ ഉണ്ടാക്കിയിരിക്കുന്നത്.

- Advertisement -

യു‌എൻ കണക്കുകൾ പ്രകാരം യുക്രെയ്നിൽ 1,417 സാധാരണക്കാർ കൊല്ലപ്പെടുകയും 2,038 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് 4.1 ദശലക്ഷത്തിലധികം യുക്രൈനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. യുക്രൈന്‍റെ കിഴക്കന്‍ പ്രദേശങ്ങളും റഷ്യന്‍ വിഘടന വാദികളുള്ള കിഴക്കൻ ഡൊണെസ്‌ക്, ലുഹാൻസ്ക് പ്രവിശ്യകളിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്താനായി 60,000 റഷ്യൻ റിസർവ് ബറ്റാലിയനെ അയക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കീവ് ഒരിക്കലും തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നാണ്കീവില്‍ നിന്ന് പിന്മാറ്റത്തിന് റഷ്യയുടെ അവകാശവാദം. എന്നാല്‍, റഷ്യന്‍ സൈന്യത്തിന് ഇത്രയും ദിവസങ്ങള്‍ യുക്രൈന്‍റെ മണ്ണില്‍ യുദ്ധം ചെയ്തിട്ടും കീവിന് സമീപത്തെത്താന്‍ പോലുമായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനിടെ മരിയുപോളില്‍ റഷ്യ ഇപ്പോഴും ബോംബുകള്‍ വര്‍ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിയുപോളില്‍ മാത്രം ഏതാണ്ട് 5,000 ത്തോളം സാധാരണക്കാരെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയെന്നും യുക്രൈന്‍ ആരോപിച്ചു. 

ലുഹാൻസ്‌കിലെ റൂബിഷ്‌നെയിൽ റഷ്യ ഇപ്പോഴും ഷെല്ലാക്രമണം നടത്തുകയാണ്. ജനങ്ങള്‍ ഇപ്പോഴും ബങ്കറുകളില്‍ തന്നെയാണ് ജീവിതം കഴിച്ച് കൂട്ടുന്നത്. അന്തരീക്ഷത്തില്‍ വിഷ പുകയുടെ ചുവപ്പും തവിട്ടുനിറത്തിലുള്ള പൊടിപടലവും അടങ്ങിയ അപകടകരമായ രാസവസ്തു വ്യാപിച്ചതിനെ തുടര്‍ന്ന് ജനങ്ങളോട് നനഞ്ഞ മുഖംമൂടി ധരിക്കാൻ മുന്നറിയിപ്പ് നൽകി.മരിയുപോളിന്‍റെ നാശത്തിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി. റഷ്യ ഈ മേഖലയിൽ ഒരു വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ലുഹാൻസ്ക് ഗവർണർ സെർജി ഗെയ്‌ഡേ പറഞ്ഞു.

‘അവർ ഒരു പൂർണ്ണമായ വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ വീടുകൾക്ക് ബോംബിടുന്നത് വരെ കാത്തിരിക്കരുത്.’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.11 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമണത്തില്‍ കുട്ടികളുടെ ആശുപത്രി ഉൾപ്പെടെയുള്ള സിവിലിയൻ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് മൈക്കോളൈവിൽ റഷ്യ വീണ്ടും നിരോധിത ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി യുക്രെയ്ൻ ജനറൽ സ്റ്റാഫ് ആരോപിച്ചു. 

ചിലയിടങ്ങളിൽ താഴ്ന്ന നിലയിലുള്ള പോരാട്ടം തുടരാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു. പുതുതായി തിരിച്ചുപിടിച്ച പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ നിലനിര്‍ത്താന്‍ റഷ്യ ശ്രമിച്ചേക്കാം.ഈ ആഴ്‌ചയുടെ തുടക്കത്തില്‍ തന്നെ റഷ്യൻ സേനയുടെ ശേഷിക്കുന്ന ഭാഗവും കീവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പിന്മാറി. എന്നാല്‍, ഈ റഷ്യന്‍ പിന്മാറ്റം കിഴക്കന്‍ യുക്രൈന്‍ അക്രമണത്തിനുള്ള കോപ്പുകൂട്ടലാണെന്ന് നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ സൈന്യം കീവില്‍ നിന്നും പിന്മാറിയെങ്കിലും ഒരാഴ്ചത്തേക്ക് സാധാരണക്കാരോട് പുറത്തിറങ്ങരുതെന്ന് കീവ് മേയര്‍ മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ അഭ്യര്‍ത്ഥിച്ചു. റഷ്യന്‍ സൈന്യം കീവില്‍ നിന്ന് പോകുന്നതിനിടെ നഗരത്തിന് ചുറ്റം കുഴിബോംബുകള്‍ അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യാര്‍ത്ഥന. യുക്രൈന്‍റെ കിഴക്കൻ പ്രദേശത്തെ സ്ഥിതിഗതികൾ ‘നിർണ്ണായക’മാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൂരമായ ഉപരോധത്തിന് വിധേയമായ മരിയുപോളിൽ മാത്രം 5,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. താമസക്കാർ ആഴ്ചകളോളം ഭക്ഷണമോ വൈദ്യുതിയോ വെള്ളമോ ഇല്ലാതെ അഭയകേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

റഷ്യന്‍ സൈന്യത്തിന് തങ്ങളുടെ 20,000 സൈനികരെ നഷ്ടമായെന്നും മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ അവകാശപ്പെട്ടു. രാസായുധം പ്രയോഗിക്കാൻ റഷ്യക്കാർ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ റഷ്യ  നൈട്രിക് ആസിഡ് ആക്രമണം നടത്തിയതായി സംശയിക്കുന്നതായും യുക്രൈന്‍ അറിയിച്ചു. അതിനിടെ റഷ്യന്‍ സൈന്യം പിന്മാറുന്ന നഗരങ്ങളില്‍ നിന്നെല്ലാം സാധാരണക്കാരെ അടക്കിയ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തി. പലതിലും നൂറ് കണക്കിന് മനുഷ്യരെ കൈകള്‍ പുറകില്‍ കെട്ടി വെടിവച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.

റഷ്യന്‍ സൈന്യം പിന്മാറിയ പട്ടണങ്ങളെല്ലാം ഏതാണ്ട് 90 ശതമാനവും തകര്‍ന്ന നിലയിലാണ്. തകര്‍ക്കപ്പെടാത്ത ഒറ്റ കെട്ടിടം പോലും മരിയുപോളില്ലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബുച്ചയിലെ കൂട്ടക്കൊലകള്‍ റഷ്യയുടെ യുക്രൈന്‍ വംശഹത്യയാണെന്ന് പ്രസിഡന്‍റ് സെലെന്‍സ്കി ആരോപിച്ചു. യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് യുറോപ്യന്‍ യൂണിയനും യുഎസും നിരവധി ഉപരോധങ്ങളാണ് റഷ്യയ്ക്കെതിരെ പ്രഖ്യാപിച്ചത്. അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു.റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ യുഎസ്, യുഎൻ ജനറൽ അസംബ്ലിയോട് ആവശ്യപ്പെടും. ബുച്ചയിലെ സാധാരണക്കാരുടെ മരണം റഷ്യയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘വ്യാജം’ വാര്‍ത്തയാണെന്ന് റഷ്യയുടെ മുൻ പ്രസിഡന്‍റും നിലവില്‍ പുടിന്‍റെ സുരക്ഷാ കൗൺസിലിന്‍റെ ഉപമേധാവിയുമായ ദിമിത്രി മെദ്‌വദേവ് പറഞ്ഞു.





- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -