spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSറഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ കരിങ്കടലില്‍ മുങ്ങി; തങ്ങൾ തകര്‍ത്തെന്ന് യുക്രൈന്‍

റഷ്യയുടെ അഭിമാനമായ യുദ്ധക്കപ്പൽ കരിങ്കടലില്‍ മുങ്ങി; തങ്ങൾ തകര്‍ത്തെന്ന് യുക്രൈന്‍

- Advertisement -

കീവ്: യുക്രൈന്‍ അധിനിവേശത്തിനുശേഷം റഷ്യയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നില്‍ അവരുടെ അഭിമാനമായ വലിയ യുദ്ധക്കപ്പല്‍ കരിങ്കടലില്‍ തകര്‍ന്നു. കപ്പലില്‍ തീപിടുത്തമുണ്ടായതായും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് അറിയില്ലെന്നുമാണ് റഷ്യയുടെ വിശദീകരണം. എന്നാല്‍ മിസൈല്‍ ആക്രമണത്തിലൂടെ റഷ്യന്‍ കപ്പലിനെ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെടുന്നു.

- Advertisement -



മോസ്‌കവ എന്ന പേരിലെ റഷ്യന്‍ യുദ്ധക്കപ്പലാണ് കരിങ്കടലില്‍ തകര്‍ന്നത്. കപ്പല്‍ കടലില്‍ മുങ്ങിത്താണതായാണ് വിവരം. കപ്പലിലുണ്ടായിരുന്ന 500ല്‍ അധികംപേരെ ഒഴിപ്പിച്ചതായി റഷ്യ പറയുന്നു. ബുധനാഴ്ച വൈകിട്ടാണ് മോസ്‌കവയില്‍ തീപിടിത്തമുണ്ടായത്. യുക്രൈന്റെ രണ്ട് നെപ്റ്റിയൂണ്‍ മിസൈലുകള്‍ കപ്പലില്‍ പതിച്ചതായാണ് സൂചന.

- Advertisement -

1979ല്‍ കമ്മീഷന്‍ ചെയ്ത മോസ്‌കവ 12,500 ടണ്‍ ഭാരവും 611.5 അടി നീളവുമുള്ളതാണ്. മിസൈലുകളും പോര്‍വിമാനങ്ങളും വഹിക്കാന്‍ മോസ്‌കവയ്ക്ക് ശേഷിയുണ്ട്. സോവിയറ്റ് കാലത്തിന്റെ മഹത്തായ പ്രതീകമായാണ് ഈ കപ്പല്‍ കരുതപ്പെട്ടിരുന്നത്. അതിനാല്‍ത്തന്നെ കപ്പല്‍ തകര്‍ന്നത് റഷ്യയ്ക്ക് കനത്ത പ്രഹരമാണ്. യുക്രൈന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്‌നേക്ക് ഐലന്‍ഡിലെ 13 യുക്രൈന്‍ സൈനികരെ വധിച്ചത് മോസ്‌കവയിലെ റഷ്യന്‍ പട്ടാളക്കാരാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -