spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeBREAKING NEWSവീഡിയോ!! റഷ്യയിലെ ബെൽഗോറോഡ് നഗരത്തിലെ എണ്ണ ഡിപ്പോയിൽ യുക്രെയ്ൻ ഹെലികോപ്റ്റർ ആക്രമണം നടത്തി

വീഡിയോ!! റഷ്യയിലെ ബെൽഗോറോഡ് നഗരത്തിലെ എണ്ണ ഡിപ്പോയിൽ യുക്രെയ്ൻ ഹെലികോപ്റ്റർ ആക്രമണം നടത്തി

- Advertisement -

റഷ്യയുടെ എണ്ണ സംഭരണ കേന്ദ്രത്തിൽ യുക്രെയ്ൻ ഹെലികോപ്റ്റർ ആക്രമണം നടത്തിയെന്ന് റഷ്യ ആരോപിച്ചു. എണ്ണ സംഭരണ കേന്ദ്രം പൊട്ടിത്തെറിക്കുന്ന വീഡിയോ സഹിതമാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. ഇത് സ്ഥിരീകരിക്കപ്പെട്ടാൽ റഷ്യ – യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റഷ്യൻ മണ്ണിൽ നടക്കുന്ന ആദ്യ യുക്രെയ്ൻ ആക്രമണമാണിത്.

- Advertisement -

എണ്ണ സംഭരണ കേന്ദ്രത്തിൽ ആക്രമണം നടത്താൻ യുക്രെയ്ൻ അതിർത്തിക്കപ്പുറത്തേക്ക് ആക്രമണ ഹെലികോപ്റ്ററുകൾ അയച്ചതായി റഷ്യ ആരോപിക്കുന്നു. എന്നാൽ റഷ്യയുടെ അശ്രദ്ധയാകാം ഈ അപകടത്തിന് പിന്നിലെന്ന് യുക്രെയ്ൻ കേന്ദ്രങ്ങൾ പറഞ്ഞു. തങ്ങൾ ആക്രമണം നടത്തിയതായുള്ള റഷ്യയുടെ ആരോപണം യുക്രെയ്ൻ നിഷേധിച്ചു

- Advertisement -



എന്നാൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് യുക്രേനിയൻ എംഐ-24 ഹെലികോപ്റ്ററുകൾ താഴ്ന്ന ഉയരത്തിൽ അതിർത്തി കടന്ന് അതിർത്തിയിൽ നിന്ന് 25 മൈൽ അകലെയുള്ള ഒരു എണ്ണ സംഭരണ കേന്ദ്രത്തിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടതായി ബെൽഗൊറോഡിന്റെ അതിർത്തി മേഖലയിലെ ഒരു റഷ്യൻ ഗവർണർ പറഞ്ഞു.

Image Russian Emergency Ministry
- Advertisement -

വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ, എയർ-ടു ഗ്രൗണ്ട് മിസൈലുകൾ ഉപയോഗിച്ച് ഹെലികോപ്റ്റർ സ്‌ട്രൈക്ക് ചെയ്യുന്നതും തുടർന്ന് ബെൽഗൊറോഡിലുള്ളതായി പറയപ്പെടുന്ന ഒരു സ്ഥാപനത്തിൽ വലിയ തീപിടുത്തവും,ഉക്രെയ്‌നും റഷ്യയും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾ ഈ മേഖലയിൽ പറക്കുന്നതും കാണിക്കുന്നുണ്ട്.

യുക്രെയ്ൻ അധിനിവേശത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ സൈനിക യൂണിറ്റുകളുടെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ച ബെൽഗൊറോഡിൽ ആയുധ ഡിപ്പോയുടെ സ്ഥലത്ത് വ്യാഴാഴ്ച  സ്‌ഫോടനമുണ്ടായതായും സ്‌ഫോടനത്തിൽ നാല് സൈനികർക്ക് പരിക്കേറ്റതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു.

“ഉക്രെയ്നിലെ സായുധ സേനയുടെ രണ്ട് ഹെലികോപ്റ്ററുകളിൽ നിന്നുള്ള വ്യോമാക്രമണത്തിന്റെ ഫലമായാണ് എണ്ണ ഡിപ്പോയിൽ തീപിടിത്തമുണ്ടായത്, അത് റഷ്യയുടെ പ്രദേശത്ത് താഴ്ന്ന ഉയരത്തിൽ പ്രവേശിച്ചത് “ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറയുന്നു.

എന്നാൽ സമാധാന ചർച്ചകൾ പരാജയപ്പെടുത്താനും റഷ്യൻ ആക്രമണങ്ങളെ ന്യായീകരിക്കാനും ഉദ്ദേശിച്ചുള്ള ആരോപണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബ പറഞ്ഞു.

രാത്രിയിൽ പടർന്ന തീ അണക്കാൻ വെള്ളിയാഴ്ച്ച ഉച്ചക്കും സാധിച്ചിട്ടില്ല

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -