spot_img
- Advertisement -spot_imgspot_img
Saturday, September 23, 2023
ADVERT
HomeBREAKING NEWSഎറണാകുളത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് റിമാൻ്റ് പ്രതികൾ രക്ഷപ്പെട്ടു.

എറണാകുളത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് റിമാൻ്റ് പ്രതികൾ രക്ഷപ്പെട്ടു.

- Advertisement -

കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത പ്രതിയാണ്.

- Advertisement -

തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കം 7 ലേറെ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്. പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആൻസൻ ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനിൽനിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -