ഈരാറ്റുപേട്ട : ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിൽ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി മുഹമ്മദ് അബ്ദുൽ റഹിം.

ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന പ്രതിജ്ഞയിൽ രണ്ടിടത്താണ് തെറ്റുകൾ വന്നിരിക്കുന്നത്. തെറ്റ് കണ്ടെത്തുകമാത്രമല്ല, എസ്.സി.ഇ.ആർ.ടി.യിലേക്ക് തെറ്റ് ചൂണ്ടിക്കാണിച്ച് കത്തയയ്ക്കുകയും ചെയ്തു. പാഠപുസ്തകത്തിലെ പ്രതിജ്ഞയിലുണ്ടായ അച്ചടിപ്പിശക്, ഉടൻ ആരംഭിക്കുന്ന പാഠപുസ്തകപരിഷ്കരണത്തിൽ പരിഹരിക്കുമെന്ന വിവരമറിയിച്ചുകൊണ്ടുള്ള എസ്.സി.ഇ.ആർ.ടി.യുടെ മറുപടിയും അബ്ദുൽ റഹിമിന് ലഭിച്ചു.പ്രഥമാധ്യാപകൻ പി.വി.ഷാജിമോൻ, പി.ടി.എ. പ്രസിഡന്റ് പി.കെ.നൗഷാദ് തുടങ്ങിയവർ മുഹമ്മദിന് അഭിനന്ദനങ്ങളറിയിച്ചു