spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeBREAKING NEWS''കാവ്യയ്ക്ക് വച്ച പണി തിരിച്ചുകൊടുത്തതാണ്''; ദിലീപ് ബലിയാട്: സജി നന്ത്യാട്ട്

”കാവ്യയ്ക്ക് വച്ച പണി തിരിച്ചുകൊടുത്തതാണ്”; ദിലീപ് ബലിയാട്: സജി നന്ത്യാട്ട്

- Advertisement -

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്ന് നൂറ് ശതമാനവും വിശ്വസിക്കുന്നുവെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ദിലീപിനെ കുടുക്കാനും കേസില്‍ പ്രതിയാക്കാനും ചിലർ ഗൂഡാലോചന നടത്തിയിട്ടുണ്ട്. അത് വ്യക്തമാകുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘കാവ്യാ മാധവൻ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ഈ കേസിന്റെ നാൾവഴികൾ ശ്രദ്ധിക്കുന്നവർക്കറിയാം. കാവ്യയ്ക്ക് വച്ച പണി തിരിച്ചുകൊടുത്തതാണ്. പക്ഷേ അത് ദിലീപല്ല.’–സജി നന്ത്യാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

‘‘കാവ്യയ്ക്ക് വച്ചപണിയാണ്, അത് തിരിച്ചുകൊടുത്തതാണ്. പക്ഷേ അത് ദിലീപല്ല. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനം ചെയ്യുമ്പോള്‍ അവർക്ക് ഇഷ്ടമുള്ളത് അനുസരിച്ച് അത് മാറുന്നുവെന്നതാണ് കാര്യം. മറ്റ് ചില ആളുകളുടേയും ചെറിയ കളി ഇവിടെ നടന്നിട്ടുണ്ട്. നന്നായിട്ടൊന്ന് വിലയിരുത്തിയാല്‍ അത് മനസ്സിലാവും. ദിലീപ് പ്രതിയാണെന്നുള്ളൊരു ശബ്ദംസന്ദേശം എവിടെയെങ്കിലും നമ്മള്‍ കേട്ടിട്ടുണ്ടോ?

- Advertisement -

ക്രൈം ബ്രാഞ്ച് എന്ന് പറയുന്നത് വളരെ നല്ല അന്വേഷണ ഏജന്‍സിയാണ്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് അവർ വെറുതെ ഓരോ കാര്യങ്ങള്‍ പറയുകയാണ്. കാവ്യ മാധവനെ പ്രതിചേർത്താല്‍ ഈ കേസ് മുഴുവന്‍ പോയി. 2017 മുതല്‍ പറയുന്നത് ദിലീപാണെന്ന്. എന്നിട്ട് ഇപ്പോള്‍ കാവ്യ മാധവനാണ് പ്രതിയെന്ന് പറയുമ്പോള്‍ കേസിന്റെ മൊത്തത്തിലുള്ള മെറിറ്റ് നഷ്ടപ്പെടില്ലേ.

- Advertisement -

കേസിനെ ഗൗരവപരമായി തന്നെ അതിന്റെ അക്കാദമിക് സെന്‍സിലെടുത്ത് പരിശോധിക്കണം. നടിയെ അക്രമിച്ച കേസ് എന്ന് പറയുന്നത് വളരെ ഗൌരവുമുള്ള ഒരു കേസാണ്. പള്‍സർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുകയെന്നുള്ളതാണ് ദിലീപിനെ ശിക്ഷിക്കുന്നതിലേക്ക് നയിക്കാവുന്ന ഏറ്റവും മർമ്മ പ്രധാനമായ കാര്യം.

പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ കേസ് ഒന്നും ചെയ്യാൻ സാധിക്കില്ല. ദിലീപ് പ്രതിയല്ലെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നു. അദ്ദേഹത്തെ പ്രതിചേർക്കാന്‍ ചിലർ ഗൂഡാലോചന നടത്തി. ഈ കേസിന്റെ ആദ്യ കാലം മുതല്‍ ഞാന്‍ പറഞ്ഞ് വരുന്ന കാര്യമാണ് അത്. അതിനെ ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

പുകമറ സൃഷ്ടിക്കാന്‍ കൂറേ കഥകളും തിരക്കഥയും കുറച്ചുപേർ ഉണ്ടാക്കിയെന്നല്ലാതെ വേറൊന്നും ഇല്ല. അതൊന്നും കോടതിയില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല. കോടതി തന്നെ ചോദിച്ചു തെളിവ് എവിടെയെന്ന്. അന്വേഷണ സംഘത്തിന് സാധിക്കുമെങ്കില്‍ തെളിവ് കൊടുക്കുക. അല്ലാതെ പൊതുമധ്യത്തില്‍ പറയുന്നതൊന്നും കോടതിക്ക് ബാധകമല്ല. തെളിവില്ലാതെ ആരേയും ശിക്ഷിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

അതേസമയം, നടി ആക്രമണക്കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മെയ് 31 ന് മുമ്പ് കേസിലെ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കേണ്ടതിനാലാണ് ഇത്തരമൊരു നീക്കം. കാവ്യ മാധവനെ സാക്ഷിയായി തന്നെ നിർത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -