spot_img
- Advertisement -spot_imgspot_img
Thursday, June 30, 2022
ADVERT
HomeBREAKING NEWSമൂത്രത്തെ കുറിച്ചുള്ള പഠനം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സിപിഎം എംഎല്‍എ ജി സ്റ്റീഫന്‍

മൂത്രത്തെ കുറിച്ചുള്ള പഠനം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സിപിഎം എംഎല്‍എ ജി സ്റ്റീഫന്‍

- Advertisement -

തിരുവനന്തപുരം: മനുഷ്യ മൂത്രത്തെ പറ്റിയുള്ള പഠനം സ്‌കൂള്‍, കോളേജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം അരുവിക്കര എംഎല്‍എ ജി സ്റ്റീഫന്‍. തിരുവനന്തപുരം വിതുരയില്‍ നടന്ന യൂറിന്‍ തെറാപ്പിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദേഹം. യൂറിന്‍ തെറാപ്പിയെപ്പറ്റിയുള്ള ശാസ്ത്രീയ വിശദീകരണം സാധാരണക്കാരിലേക്ക് എത്തിക്കണമെന്നാണ് അദേഹം പറയുന്നത്. വാട്ടര്‍ ഓഫ് ലൈഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

- Advertisement -

മൂത്രത്തില്‍ 3079 രക്തഘടകങ്ങള്‍ ഇതുവരെ കണ്ടെത്തിയതായി ആല്‍ബര്‍ട്ട യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഏഴ് വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിലുള്ളത് ഹോര്‍മോണുകളും എന്‍സൈമുകളും വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിബോഡികളും മൂലകോശങ്ങളുമാണെന്നും സമ്മേളനം വിലയിരുത്തി.

- Advertisement -

വാട്ടര്‍ ഓഫ് ലൈഫ് ഫൗണ്ടേഷന്‍ കേരളയാണ് പരിപാടി സംഘടിപ്പിച്ചത്.
സമാപന സമ്മേളനം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. നേരത്തെ, താന്‍ യൂറിന്‍ തെറാപ്പി മൂലം സുഖം പ്രാപിച്ചതായി കൊല്ലം തുളസി അവകാശപ്പെട്ടിരുന്നു. നഷ്ടപ്പെട്ട തന്റെ സ്വരം പോലും തിരിച്ചു കിട്ടിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: