spot_img
- Advertisement -spot_imgspot_img
Saturday, June 25, 2022
ADVERT
HomeBREAKING NEWSഅമ്മയെ ആക്രമിച്ചോടിയ യുവാവിനെ പിന്തുടർന്ന് പിടികൂടി വിദ്യാർത്ഥിനി

അമ്മയെ ആക്രമിച്ചോടിയ യുവാവിനെ പിന്തുടർന്ന് പിടികൂടി വിദ്യാർത്ഥിനി

- Advertisement -

പത്തനംതിട്ട : വീട്ടമ്മയെ ആക്രമിച്ചോടിയ യുവാവിനെ മകൾ ഓടിച്ചിട്ട് പിടികൂടി. കോളേജ് വിദ്യാർത്ഥിനിയായ മകൾ അഞ്ജനയാണ് അമ്മയെ ആക്രമിച്ചുകൊണ്ടോടിയ യുവാവിനെ പിന്നാലെ ഓടിച്ചെന്ന് പിടികൂടിയത്.

- Advertisement -

കച്ചവടക്കാരനെന്ന വ്യാജേനയാണ് 24 കാരനായ നിനേഷ് വീട്ടിലെത്തിയത്. വീട്ടുടമ രാധാകൃഷ്ണൻ അവിടെഉണ്ടായിരുന്നില്ല. ഭാര്യ ശാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴേക്കും നിനേഷ് പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ശ്യാമള നിലത്തേക്ക് വീണു. ഈ സമയം അകത്തെ മുറിയിൽ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച ശേഷം അഞ്ജന അയാളുടെ പിന്നാലെ ഓടി. അപ്പോഴേക്കും അതുവഴി സ്കൂട്ടറിൽ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുട‍ർന്നു.

- Advertisement -

പുറമറ്റത്തെ കവലയിൽ ഇയാളെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അജ്ഞന അയാൾക്ക് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയിൽ ഇയാൾ ആക്രമിച്ചുവെന്ന് അറിഞ്ഞത്. നിനേഷിനെ പിടികൂടിയപ്പോഴേക്കും ആ വീട്ടിലെ പെൺകുട്ടിയും അവിടെ എത്തിയിരുന്നു. അവളും നിനേഷിനെ അടിച്ചു. തുട‍‌ർന്ന് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരി അസംഷൻ കോളേജ് വിദ്യാ‍ർത്ഥിനിയാണ് അജ്ഞന. കുട്ടിയുടെ ധൈര്യത്തെ പൗരസമതി അഭിനന്ദിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: