spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSസൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചെന്ന് കുട്ടി, പരാതി വ്യാജം; വഴക്ക് കേൾക്കാതിരിക്കാൻ കള്ളക്കഥ

സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചെന്ന് കുട്ടി, പരാതി വ്യാജം; വഴക്ക് കേൾക്കാതിരിക്കാൻ കള്ളക്കഥ

- Advertisement -

നെടുങ്കണ്ടം: സൈക്കിൾ ചവിട്ടുന്നതിനിടെ അയൽവാസി തള്ളിയിട്ട് കോൺക്രീറ്റ്
റോഡിലൂടെ വലിച്ചിഴച്ചെന്നുള്ള പരാതി വ്യാജം. ആരോപണ വിധേയനായിരുന്ന നെടുങ്കണ്ടം സ്വദേശി പുളിക്കപ്പറമ്പിൽ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു. വ്യാജ പരാതിയിൽ സന്തോഷിനെതിരേ എടുത്ത കേസ്
അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

- Advertisement -

സൈക്കിളിൽനിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടിൽനിന്ന് വഴക്ക് കേൾക്കാതിരിക്കാൻ കുട്ടി ഉണ്ടാക്കിയ കള്ളക്കഥയാണിത്. സൈക്കിളിൽനിന്ന് തള്ളിത്താഴെയിട്ട് സന്തോഷ് തന്നെ കോൺക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു കുട്ടിയുടെ പരാതി. പരാതി വ്യാജമാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെയാണ് പൊലീസ് കേസെടുത്തത്.

- Advertisement -

പരാതി നൽകി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മാതാപിതാക്കൾ വിശദമായി ചോദിച്ചപ്പോഴാണ് സംഗതി കള്ളക്കഥയാണെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -