ചെന്നൈ: നിമിഷ നേരം കൊണ്ട് കോടീശ്വരൻ!, കേൾക്കുമ്പോൾ ഞെട്ടൽ തോന്നാം. ഉപഭോക്താക്കൾക്ക് സമാനമായ അനുഭവം ഉണ്ടായി. ഇവരുടെ അക്കൗണ്ടുകളിലേക്ക് കോടികളാണ്
വിവിധ ബാങ്ക് കഴിഞ്ഞദിവസം എച്ച്ഡിഎഫ്സ് ബാങ്കിന്റെ(HDFC BANK) നിരവധി ഒഴുകി എത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇത് സംഭവിച്ചതെന്നും പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടികളാണ് ഒഴുകി എത്തിയത്. ഒരാളുടെ അക്കൗണ്ട് ബാലൻസ് 13 കോടി രൂപയായാണ് ഉയർന്നത്. കാറിൽ ഇന്ധനം നിറയ്ക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാർഡ് നൽകിയ ശേഷം ബാലൻസ് നോക്കിയപ്പോൾ തമിഴ്നാട് സ്വദേശി ഞെട്ടി. ബാലൻസായി 2.2 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഉടൻ തന്നെ എച്ച്ഡിഎഫ്സി ബാങ്കിൽ വിളിച്ച് അറിയിച്ചു. ബാങ്ക് അക്കൗണ്ട് അധികൃതർ ബ്ലോക്ക് ചെയ്തു.
സമാനമായ രീതിയിൽ നിരവധി പരാതികളാണ് ബാങ്കിന് ലഭിച്ചത്. ബിസിനസുകാരന്റെ അക്കൗണ്ട് ബാലൻസാണ് 13 കോടി രൂപയായി ഉയർന്നത്. ഒറ്റയടിക്ക് 2.2 കോടി രൂപയാണ് അക്കൗണ്ടിലേക്ക് വന്നതെന്ന് ബിസിനസുകാരൻ പറയുന്നു. കൂടുതൽ തുക എത്തിയ ഉപഭോക്താക്കളിൽ ഒട്ടുമിക്ക ആളുകളുടെയും ബാങ്ക് അക്കൗണ്ട് മണിക്കൂറുകൾക്കകം സാധാരണ നിലയിലായി.
പതിവായുള്ള അറ്റകുറ്റപ്പണി ശനിയാഴ്ച നടക്കുന്നതിനിടെയാണ് സാങ്കേതിക പ്രശ്നം ഉണ്ടായതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യമൊട്ടാകെ പ്രശ്നം നിലനിന്നിരുന്നതായും 80 ശതമാനവും പരിഹരിച്ചതായും അധികൃതർ അറിയിച്ചു.