2022 ഏപ്രിൽ 4 തിങ്കളാഴ്ച സ്‌പെയിനിലെ പാൽമ ഡി മല്ലോർക്കയിൽ ടാംഗോ നൗകയ്‌ക്കരികിൽ സിവിൽ ഗാർഡുകൾ കാവൽ നിൽക്കുന്നു. (FRANCISCO UBILLA/AP)

അമേരിക്കൻ, സ്പാനിഷ് നിയമപാലകർ തിങ്കളാഴ്ച ശതകോടീശ്വരനായ റഷ്യൻ പ്രഭുവിൻ്റെ ഉടമസ്ഥതയിലുള്ള 90 മില്യൺ ഡോളർ, 256 അടി നീളമുള്ള സൂപ്പർ ആഡംബരക്കപ്പൽ പിടിച്ചെടുത്തതായി അറ്റ്ലാന്റിക്കിന്റെ ഇരുവശങ്ങളിലുമുള്ള അധികാരികൾ അറിയിച്ചു.
യുക്രെയ്ൻ അധിനിവേശത്തോടുള്ള പ്രതികരണമായി രൂപംകൊണ്ട അമേരിക്കയുടെ ക്ലെപ്‌റ്റോ ക്യാപ്‌ചർ ഫോഴ്‌സ് റഷ്യൻ പ്രഭുക്കന്മാരുടെ സ്വത്ത് പിടിച്ചെടുക്കുന്നതിൻ്റെ സൂചനയായിട്ടാണ് വിക്ടർ വെക്‌സെൽബർഗിന്റെ ഉടമസ്ഥതയിലുള്ള ടാംഗോ എന്ന് വിളിക്കപ്പെടുന്ന സ്നാസി കപ്പൽ പിടിച്ചെടുത്തത്
മെഡിറ്ററേനിയൻ ദ്വീപായ മല്ലോർക്കയിലെ ഒരു കപ്പൽശാലയിൽ വച്ചാണ് നൗക പിടിച്ചെടുത്തതെന്ന് സ്പാനിഷ് പോലീസ് പറഞ്ഞു. യുഎസ് ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഉപരോധ നടപടികൾ എന്നിവയുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് ടാംഗോ ജപ്തി ചെയ്തത്. യുഎസ് നീതിന്യായ വകുപ്പിന്റെ ഉത്തരവനുസരിച്ച് കപ്പൽ കണ്ടുകെട്ടുമെന്ന് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞു,
സ്‌പെയിനിലെ സിവിൽ ഗാർഡ് ദേശീയ പോലീസ് സേനയും അമേരിക്കൻ നീതിന്യായ വകുപ്പും സംയുക്തമായിട്ടാണ് കപ്പൽ പിടിച്ചെടുത്തത്. എവിടെ ഒളിപ്പിച്ചാലും അമേരിക്കൻ അധികാരികൾ റഷ്യൻ പ്രഭുക്കന്മാരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനായി നിയമപരമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നത് തുടരുമെന്ന് എഫ് ബി ഐ ഡയറക്ടർ പ്രസ്താവിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട യൂറോപ്പിലെ ഏറ്റവും വലിയ സൈനിക നടപടിയായ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ യുക്രെയ്‌നിലെ ഭീകരമായ അധിനിവേശത്തിൻ്റെ ആദ്യ ആഴ്ച്ചയിൽ തന്നെ,യു.എസ് ക്ലെപ്‌റ്റോക്യാപ്‌ചർ ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചിരുന്നു. അമേരിക്കയും പാശ്ചാത്യ സഖ്യകക്ഷികളും റഷ്യൻ ബന്ധമുള്ള പ്രഭുക്കന്മാരെ വിലക്കുകയും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനള്ള നടപടികൾ വേഗത്തിലാക്കി എന്നുമാണ് ലഭ്യമാകുന്ന സൂചന.

ഫോർബ്സ് മാഗസിനിൽ 5.8 ബില്യൺ ഡോളർ ആസ്തിയുള്ള വെക്സൽബെർഗ്, 2011-ൽ ടാംഗോ വാങ്ങുകയും ഷെൽ കമ്പനികളെ ഉപയോഗിച്ച് തന്റെ ഉടമസ്ഥാവകാശം മറച്ചുവെക്കുകയും ചെയ്തുവെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് പറയുന്നു.
Incautado en Mallorca el yate de un oligarca ruso reclamado por EEUU, han participado FBI y Homeland Security Investigations (HSI), bajo la dirección del Juzgado de Instrucción número 2 de Palma de Mallorcahttps://t.co/XIDe3zBBzc pic.twitter.com/a4wtxuu1qy
— Guardia Civil 🇪🇸 (@guardiacivil) April 4, 2022
മാർച്ച് ആദ്യം ക്ലെപ്റ്റോ ക്യാപ്ച്ചർ ടാസ്ക്പ്പോക്സ് രൂപീകരിച്ചപ്പോൾ, റഷ്യൻ പ്രഭുക്കന്മാരിൽ അധിക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് പ്രസ്താവിച്ചിരുന്നു. റഷ്യൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഒരു അംഗീകൃത വ്യക്തിയുടെ സ്വത്ത് ടാസ്‌ക് ഫോഴ്‌സ് കണ്ടുകെട്ടിയതായിരുന്നു ഗാർലൻഡ് പറഞ്ഞു.