spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWSറിയൽ എസ്റ്റേറ്റ് ഡവലപർ സൂപ്പർടെകിനെ പാപ്പരായി പ്രഖ്യാപിച്ചു; യൂണിയൻ ബാങ്കിന് കിട്ടാനുള്ളത് കോടികൾ

റിയൽ എസ്റ്റേറ്റ് ഡവലപർ സൂപ്പർടെകിനെ പാപ്പരായി പ്രഖ്യാപിച്ചു; യൂണിയൻ ബാങ്കിന് കിട്ടാനുള്ളത് കോടികൾ

- Advertisement -

ദില്ലി: റിയൽ എസ്റ്റേറ്റ് ഡവലപറായ സൂപർടെക് കമ്പനിയെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ പാപ്പരായി പ്രഖ്യാപിച്ചു. 1200 കോടിയാണ് കമ്പനിയുടെ കടം. ഇതിൽ 150 കോടി രൂപയുടെ യൂണിയൻ ബാങ്കിൽ നിന്നുള്ള വായ്പയും ഉൾപ്പെടും. 

- Advertisement -

യൂണിയൻ ബാങ്ക് സമർപ്പിച്ച പരാതിയിലാണ് കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾ തുടങ്ങാനുള്ള ഉത്തരവിട്ടത്. പലിശയടക്കം 432 കോടി കിട്ടാനുണ്ടെന്നാണ് യൂണിയൻ ബാങ്കിന്റെ പരാതി. ഫ്ലാറ്റിനായി പണം കൊടുത്ത് കാത്തിരുന്ന 100 ഓളം പേരും പാപരത്ത നടപടികൾക്കായി കോടതിയെ സമീപിച്ചിരുന്നു. വീടുകൾക്കായി പണം നൽകിയവർ തങ്ങൾക്ക് ഒരു കോടി വീതം കുറഞ്ഞത് 100 കോടി രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

- Advertisement -

2013 ൽ സൂപർടെക് 350 കോടി രൂപ വായ്പക്കായി പല സ്ഥാപനങ്ങൾക്കും മുന്നിലെത്തിയിരുന്നു. ബാങ്കുകളുടെ കൺസോർഷ്യം വഴി പണം ലഭ്യമാക്കാനായിരുന്നു ശ്രമം. ഇതിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു പ്രധാന വായ്പാ ദാതാവ്. 150 കോടി രൂപയാണ് ഇവർ നൽകിയത്.

- Advertisement -

2013 ഡിസംബർ 30 ന് വായ്പാ കരാറിൽ ഒപ്പുവെച്ചു. എന്നാൽ പിന്നീട് കമ്പനി വായ്പാ തിരിച്ചടവിന്റെ തവണകൾ മുടക്കി. പലിശ പോലും നൽകാതായി. 2019 ഏപ്രിലിൽ സൂപർടെകിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ നോട്ടീസയച്ചു. എന്നാൽ പിന്നീടും വായ്പാ തിരിച്ചടക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു.

തങ്ങളുടെ 12 പ്രൊജക്ടുകൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ രൂപം കൊടുത്ത സ്ട്രെസ് ഫണ്ടിൽ നിന്ന് 1500 കോടിയുടെ സഹായം കമ്പനി തേടിയിരുന്നു. ഇവയിൽ നോയ്‌ഡ, ഗ്രേറ്റർ നോയ്ഡ, യുപി എന്നിവിടങ്ങളിലെയെല്ലാം പ്രൊജക്ടുകൾ ഉൾപ്പെട്ടിരുന്നു.

2021 ജനുവരിയിൽ 431.92 കോടി രൂപയ്ക്കായി കമ്പനിക്കെതിരെ യൂണിയൻ ബാങ്ക് കോടതിയെ സമീപിച്ചു. ഒറ്റത്തവണ കടം തീർപ്പാക്കാനുള്ള എല്ലാ സെറ്റിൽമെന്റുകളും യൂണിയൻ ബാങ്ക് നിരസിച്ചു. ഇതോടെ കേസിൽ ഒരു വർഷത്തോളം കാത്തിരുന്ന ശേഷം പാപ്പരത്ത നടപടികൾ തുടങ്ങാൻ എൻ സി എൽ ടി ഉത്തരവിടുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -