spot_img
- Advertisement -spot_imgspot_img
Saturday, September 24, 2022
ADVERT
HomeBREAKING NEWSകോതമംഗലത്ത് സന്യസ്ഥ വിദ്യാർത്ഥിനിയെ കോൺവെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലത്ത് സന്യസ്ഥ വിദ്യാർത്ഥിനിയെ കോൺവെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

- Advertisement -

കോതമംഗലം: കോതമംഗലം  എസ് എച്ച്‌ കോണ്‍വെന്റിൽ സന്യസ്ഥവിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ് (21 ) ആണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -

മറ്റുള്ളവര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അന്നു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരിക്കുന്നതിന് മുൻപ് ക്ഷമാപണ കത്തും എഴുതി വച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: