spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSകൊച്ചിയിൽ സ്ത്രീകള്‍ അടക്കമുള്ള ലഹരി സംഘങ്ങളുടെ വെടിവെയ്പ്പ് പരീശീലനം: അഭിഭാഷകന് പരിക്കേറ്റു

കൊച്ചിയിൽ സ്ത്രീകള്‍ അടക്കമുള്ള ലഹരി സംഘങ്ങളുടെ വെടിവെയ്പ്പ് പരീശീലനം: അഭിഭാഷകന് പരിക്കേറ്റു

- Advertisement -

കൊച്ചി: എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ലഹരി സംഘങ്ങളുടെ വെടിവെയ്പ്പ് പരീശീലനത്തില്‍ അഭിഭാഷകന് പരിക്ക്. കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. പറവൂര്‍ സ്വദേശിയായ അജ്മലിനാണ് തലയില്‍ ചെന്നിയില്‍ എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റത്.

സംഘാഗങ്ങള്‍ വെടി വയ്പ്പ് പരിശീലനം നടത്തുന്നതിനിടയില്‍ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അജ്മല്‍. അജ്മലിന് വെടിയേറ്റതോടെ അഞ്ച് പേരടങ്ങുന്ന ലഹരി സംഘം ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അജ്മലിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവികള്‍ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്. വധശ്രമ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

യുവാക്കള്‍ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തിയതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവെപ്പ് പരിശീലനത്തിനായി ഉപയോഗിച്ച പെല്ലറ്റുകള്‍ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

അജ്മലിന് വെടിയേറ്റതിന് പിന്നാലെ യുവാക്കളുടെ പക്കല്‍ നിന്നും എയര്‍ഗണ്‍ കണ്ടതായി യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇവിടെ ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും വെടിവെപ്പും വടിവാള്‍ വീശലും നടന്നതായി പറയുന്നു. പോലീസ് എത്തി ഈ സംഘങ്ങളെ സ്ഥലത്ത് നിന്നും ഓടിച്ചുവിടുന്നത് പതിവായി മാറിയിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -