ചില വാര്‍ത്തകള്‍ നെറ്റി ചുളിക്കാതെ വായിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ കോലാപൂരില്‍ നിന്നും അത്തരം ഒരു വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുകയുണ്ടായി. മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത് ഉടുമ്ബിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനാണ് എന്നതാണ് ഞെട്ടിക്കുന്നത്. ജില്ലയിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്‍റെ ഉള്‍വനത്തിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്.

നാടന്‍ തോക്കുകളുമായി ഉള്‍ വനത്തില്‍ പ്രവേശിച്ച പ്രതികളാണ് കൃത്യം നിര്‍വഹിച്ചത്. മാര്‍ച്ച് 31 ന് തോക്കുമായി വനത്തിനുള്ളിലേക്ക് കടക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഈ പ്രതികള്‍ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നു ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലുല്‍പ്പടെ ഇവര്‍ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തി.
പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിളാണ് കടുവ സങ്കേതത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹവിറ്റ് ഗ്രാമത്തില്‍ നിന്നും ഒരു പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ലൈസന്‍സില്ലാതെ വന്യ ജീവി സാങ്കേതത്തില്‍ കടന്നതായി സമ്മതിച്ചു. രത്‌നഗിരി സ്വദേശികളായ രണ്ട് പ്രതികള്‍ കൂടി തന്‍റെ ഒപ്പമുണ്ടായിരുന്നതായി പിടിയിലായ ആള്‍ അധികൃതരോടു പറഞ്ഞു.
പിന്നീട് ഇവരില്‍ നിന്നും ആയുധങ്ങളും ഇരു ചക്ര വാഹനങ്ങളും കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികള്‍ ഉടുമ്ബിനെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കിട്ടിയത്. ഇന്ന് രാജ്യത്ത് കാണുന്ന വളരെ വ്യത്യസ്‌ത വിഭാഗത്തില്‍ പെടുന്ന ഉടുമ്ബുകളിലൊന്നാണ് ബംഗാള്‍ മോണിറ്റര്‍ ലിസാര്‍ഡ്. ഇതിനെയാണ് പ്രതികള്‍ ലൈംഗീക പീഡനത്തിന് ഇരയാക്കി കൊന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വന്യജീവി സംരക്ഷണം നിയമമനുസരിച്ച് പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.