spot_img
- Advertisement -spot_imgspot_img
Tuesday, August 9, 2022
ADVERT
HomeBREAKING NEWSപാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അറസ്റ്റ്

പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അറസ്റ്റ്

- Advertisement -

കണ്ണൂർ: പാർക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പന്ന്യന്നൂർ സ്വദേശി വിജേഷ് (30), വടക്കുമ്പാട് സ്വദേശി അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
വിജേഷ് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും
ചെയ്തുവെന്നാണ് പരാതി.
തലശ്ശേരിയിലെ പാർക്കിലെത്തിയ കമിതാക്കളുടെ രഹസ്യദൃശ്യങ്ങളാണ് ഇവർ പകർത്തിയത്. കമിതാക്കൾ നൽകിയ പരാതിയിലാണ് നടപടി. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. അറസ്റ്റിലായ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

- Advertisement -

പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ പകർത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാർക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടി. പാർക്കിൽ രഹസ്യമായി സംഗമിക്കുന്ന നിരവധിപേരുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ ചിത്രീകരിച്ചതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്.

പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ചിത്രീകരിക്കാൻ രാവിലെ മുതൽ ചിലർ പാർക്കിലെത്തുന്നതായും പൊലീസിന് വിവരം ലഭിച്ചു. ദൃശ്യങ്ങൾ ചില അശ്ലീല സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ സൈബർ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: