spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSദോശക്ക് 10, സാമ്പാറിന് 100 രൂപ;സാമ്പാർ കൊള്ള ചോദ്യം ചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു

ദോശക്ക് 10, സാമ്പാറിന് 100 രൂപ;സാമ്പാർ കൊള്ള ചോദ്യം ചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു

- Advertisement -

ഇടുക്കി: ഒരു ദോശക്ക് പത്ത് രൂപയും, കൂടെ കൊടുത്ത സാമ്പാറിന് നൂറു രൂപയും ഇടാക്കിയതായി പരാതി. രാമക്കൽമേട് കൊമ്പം മുക്കിലെ ഹോട്ടലിലാണ് സംഭവം. കോട്ടയത്ത് നിന്നെത്തിയ വിനോദ സഞ്ചാരികളിൽ നിന്ന് ദോശക്ക് 10 രൂപയും കൂടെ നൽകിയ സാമ്പാറിന് 100 രൂപയും ഇടാക്കിയെന്നാണ് ആരോപണം.

- Advertisement -

വെള്ളിയാഴ്ച്ച കോട്ടയത്ത് നിന്നെത്തിയ ആറ് പേരടങ്ങുന്ന സംഘം കൊമ്പം മുക്കിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ശനിയാഴ്ച്ച ഇവിടെ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചപ്പോഴാണ് ദോശക്ക് 10 രൂപയും സാമ്പാറിന് 100 രൂപയും ചേർത്ത് ബില്ല് നൽകിയത്. ഇത് വിനോദ സഞ്ചാരികൾ ചോദ്യം ചെയ്തതോടെ ഹോട്ടലുടമ ഇവരെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

- Advertisement -

പ്രശ്നം രൂക്ഷമായതോടെ പോലീസെത്തി ഇവരെ മോചിപ്പിച്ചു. ഹോട്ടലുടമയും ജീവനക്കാരും തങ്ങളെ മർദ്ദിച്ചതായി ഇവർ പറഞ്ഞു. ഹോട്ടലിൽ നടക്കുന്നത് ഗുണ്ടാ പിരിവാണെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും ഇവർ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -