spot_img
- Advertisement -spot_imgspot_img
Monday, September 25, 2023
ADVERT
HomeBREAKING NEWSകുന്നംകുളത്ത് നിര്‍മിച്ച ബുള്ളറ്റ് പ്രൂഫ് വാഹനവുമായി ജമ്മുവിലേക്ക് എത്താന്‍ സജീവന് സൈന്യത്തിന്‍റെ നിർദ്ദേശം

കുന്നംകുളത്ത് നിര്‍മിച്ച ബുള്ളറ്റ് പ്രൂഫ് വാഹനവുമായി ജമ്മുവിലേക്ക് എത്താന്‍ സജീവന് സൈന്യത്തിന്‍റെ നിർദ്ദേശം

- Advertisement -

ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം നിര്‍മ്മിച്ച്‌ പട്ടാളത്തിന്റെയും പോലീസിന്‍റെയും ഭാഗമകനുള്ള തയ്യാറെടുപ്പിലാണ് കുന്നംകുളം അയിനൂര്‍ കോടത്തൂര്‍ വീട്ടില്‍ സജീവന്‍. ദീര്‍ഘ കാലം യു.എ.ഇയില്‍ ഇതേ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള സജീവന്‍ കുന്നംകുളത്തുള്ള തന്‍റെ സ്വന്തം ഗ്യാരേജില്‍ ഒരു വാഹനം നിര്‍മ്മിച്ച്‌ ജമ്മുകാശ്മീര്‍, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലെ ഭരണാധികാരികളുമായി സജീവന്‍ ഇതിനോടകം ചര്ച്ച നടത്തി കഴിഞ്ഞു. ഇപ്പോഴിതാ ജമ്മു കശ്മീരിലെ പൊലീസ് ഐ.ജി കശ്മീരിലേക്ക് ഈ വാഹനം കൊണ്ട് ചെല്ലാന്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ കേരള സംസ്ഥാന സര്‍ക്കാരുമായും സജീവന്‍  ചര്‍ച്ചകള്‍ നടത്തി വരികയാണ്.

- Advertisement -

2 പതിറ്റാണ്ടോളം യു.എ.ഇയിലെ റാസ് അല്‍ ഖൈമയില്‍ ജോലി ചെയ്തിട്ടുള്ള സജീവന്‍ 20 ല്‍ അധികം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ പൊലീസിനായി നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇറാഖിലേക്കും അദ്ദേഹം നിര്‍മ്മിച്ച വാഹനങ്ങള്‍ കയറ്റി അയച്ചിട്ടുമുണ്ട്.

- Advertisement -

സേഫ് കേജ് ആര്‍മര്‍ വര്‍ക്സ് എന്ന പേരില്‍ ഒരു സ്ഥാപനം പാര്‍ട്ട്ണര്‍ ഷിപ്പില്‍ ആരംഭിച്ച അദ്ദേഹം ക്വാളിറ്റി പ്രൊഡ്ക്‌ട്സ് ആന്‍ഡ് ആര്‍മര്‍ സൊല്യൂഷന്‍  എന്ന പേരില്‍ ഒരു സ്ഥാപനം 2017 വരെ നടത്തി വന്നിരുന്നു. മൂന്ന് വര്ഷം മുമ്ബ് നാട്ടിലെത്തി ഒരു സംരംഭം തുടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോക്ഡൗണെത്തുന്നത്. വിദേശ രാജ്യങ്ങളിലേക്ക് ഇത്തരം വാഹനം കയറ്റി അയച്ചു രാജ്യത്തിന്‍റെ പുരോഗതിയുടെ ഭാഗം ആകണമെന്നാണ് സജീവന്‍ കരുതുന്നത്.

- Advertisement -

ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും അതുപോലെ തന്നെ വാഹനങ്ങളുടെ  പാര്‍ട്ട്സ് ഇറക്കുമതി ചെയ്യുന്നതിനുമുള്ള ലൈസന്‍സും അദ്ദേഹം നേടി. ബുള്ളറ്റ് പ്രൂഫ് വാഹങ്ങള്‍ നാട്ടില്‍ നിര്‍മ്മിക്കാനാകുമെന്ന് സജീവന്‍ പറയുന്നു. അഡീഷണല്‍ ആക്സസറീസ് എന്നിവ ഫിറ്റ് ചെയ്തു രൂപമാറ്റം വരുത്തുന്നതിന് 35 ലക്ഷം രൂപ വരെ ചെലവ് വരും. വാഹനത്തിന്റെ വില കൂടാതെയുള്ള തുകയാണിത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -