ജാർഖണ്ഡ്: കേബിൾ കാറുകൾ കൂട്ടിയിടിച്ച് റോപ് വേ തകർന്ന് രണ്ട് സ്ത്രീകൾ മരിച്ചു, 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. റോപ് വേയിൽ 48 പേരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഞായറാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് ജാർഖണ്ഡിലെ ദിയോഘറിൽ റോപ് വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 48 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോർട്ട്. സൈന്യം രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രണ്ട് മിഗ്-17 ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് സൈന്യം നടത്തുന്നത്. ചൗധരി പർവേസ് എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വച്ചരിക്കുന്നത്.
Live Rescue Video-
— Chaudhary Parvez (@ChaudharyParvez) April 11, 2022
Cable cars collide in Jharkhand’s Deoghar, Two women Killed, 8 injured, ops underway to rescue 48.
Indian Army working through helicopter to rescue all those trapped in #ropeway accident.#Cablecar #accident #Deoghar #Jharkhand #India pic.twitter.com/6b9rYEf7uo
സാങ്കേതിക തകരാറിനെ തുടർന്നാണ് 12 കേബിൾ കാറുകൾ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്‌വേയാണ് ഇത്. അപകടത്തിനു പിന്നാലെ ഓപ്പറേറ്റർമാർ കടന്നുകളഞ്ഞു.
Another Video
— Chaudhary Parvez (@ChaudharyParvez) April 11, 2022
India- Cable cars collide in Jharkhand’s Deoghar, Two women Killed, 8 injured, ops underway to rescue 48.
Indian Army working through helicopter to rescue all those trapped in #ropeway accident.#Cablecar #accident #Deoghar #Jharkhand #India pic.twitter.com/D5gUAABjkM
ഇന്ത്യയിലെ ഏറ്റവും ഉയർന്ന ലംബമായ റോപ്‌വേകളിൽ ഒന്നാണ് ത്രികൂട് റോപ്‌വേ. ബാബ വൈദ്യനാഥ് ക്ഷേത്രത്തിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള റോപ്‌വേയ്ക്ക് 766 മീറ്റർ നീളമുണ്ട്. ആകെ 25 കാബിനുകളാണ് റോപ്‌വേയിലുള്ളത്. ഒരെണ്ണത്തിൽ നാല് പേർക്ക് ഇരിക്കാം.