കോഴിക്കോട്: ദുബായിലെ ഫ്‌ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ ആരോപണവുമായി റിഫയുടെ ബന്ധുക്കള്‍. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന് മറ്റോരു യുവതുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പുതിയ ആരോപണം. ഇതിന്റെ പേരില്‍ റിഫയും മെഹ്നാസും തമ്മില്‍ ചില വഴക്കുണ്ടാക്കിയിരുന്നതായിട്ടാണ് ബന്ധുക്കള്‍ പറയുന്നത്. ഈ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്ക് മെഹ്നാസ് ജോലി വാങ്ങി നല്‍കാന്‍ ശ്രമിച്ചിരുന്നതായും പറയുന്നു.
റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. മറ്റൊരു പെണ്‍കുട്ടിയുടെ പേരില്‍ റിഫ, മെഹ്നാസിനോട് കലഹിച്ചിരുന്നതായാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. ഇതോടെ, റിഫയും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ ദുബായില്‍ വച്ചുണ്ടായ ചില അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. മെഹ്നാസിന് ഒരു ബംഗാളി പെണ്‍കുട്ടിയുമായുള്ള ബന്ധമാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്.ദുബായില്‍, റിഫ ജോലി ചെയ്തിരുന്ന കടയില്‍ മെഹ്നാസെത്തി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കുറച്ച് സമയത്തിന് ശേഷം റിഫ കരഞ്ഞുകൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ മെഹ്നാസും സുഹൃത്ത് ജംഷാദും മറ്റോരു പെണ്‍കുട്ടിയുമായി സംസാരിച്ചിരിക്കുന്നതും റിഫ കരഞ്ഞ് കൊണ്ട് ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ കേസില്‍ അടിമുടി ദുരൂഹതയുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ റിഫയുടെ മൃതദേഹം എത്രയും വേഗം എത്തിക്കാനും ഖബറടക്കാനും ആര്‍ക്കായിരുന്നു നിര്‍ബന്ധം എന്നാണ് പോലീസ് ഉന്നയിക്കുന്നത്. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ച് മെഹ്നാസിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.