spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWSകോട്ടയം പത്രത്തിൻ്റെ ലക്ഷക്ഷങ്ങൾ തട്ടിച്ച് പ്രാദേശിക ലേഖകൻ

കോട്ടയം പത്രത്തിൻ്റെ ലക്ഷക്ഷങ്ങൾ തട്ടിച്ച് പ്രാദേശിക ലേഖകൻ

- Advertisement -

കൊച്ചി: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഭാഷാ പത്രത്തിൻ്റെ പേരിൽ പ്രാദേശിക ലേഖകൻ ലക്ഷങ്ങൾ തട്ടിയെന്ന് റിപ്പോർട്ട്. പെരുമ്പാവൂർ ആസ്ഥാനമായുള്ള പ്രമുഖ ആയുർവേദ മരുന്ന് കമ്പനിയിൽ നിന്ന് പത്രത്തിൻ്റെ പേരിൽ പരസ്യ ഇനത്തിൽ ലക്ഷങ്ങൾ തട്ടിച്ചെടുത്തെന്നാണ് ലഭ്യമാകുന്ന വിവരം. പരാതി ഉയർന്നതിനെത്തുടർന്ന് മാനേജ്മെൻ്റ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

മുമ്പും ഇയാൾക്കെതിരെ നിരവധി സാമ്പത്തിക ആരോപണങ്ങൾ ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പെരുമ്പാവൂരിൻ്റെ സമീപ പ്രദേശത്തേക്ക് നടപടിയുടെ ഭാഗമായി മാറ്റിയിരുന്നു. പത്രത്തിൻ്റെ പ്രദേശിക പരസ്യങ്ങളുടെ ചുമതലയുള്ള ചിലരും ഈ തട്ടിപ്പുകൾക്ക് കൂട്ടുനിന്നതായാണ് വിവരം.ഇവർക്കെതിരെയും മാനേജ്മെൻറ് തലത്തിൽ അന്വേഷണം നടക്കുന്നതായാണ് അറിയുന്നത്.പത്രം തകർച്ചയുടെ വക്കിലാണെന്ന് പറയപ്പെടുമ്പോഴും ഇത്തരം തട്ടിപ്പുകാർ പുതിയ പ്രസ്ഥാനങ്ങളുമായി രംഗ പ്രവേശം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പത്രവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -