spot_img
- Advertisement -spot_imgspot_img
Wednesday, April 17, 2024
ADVERT
HomeBREAKING NEWSനിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ എംഎൽഎയുടെ വീട്ടിൽ പൊലീസ് ‘റെയ്ഡ്’: സംഘർഷം

നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ എംഎൽഎയുടെ വീട്ടിൽ പൊലീസ് ‘റെയ്ഡ്’: സംഘർഷം

- Advertisement -

Photo: EPS

- Advertisement -

ഗുവാഹത്തി: നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) എംഎൽഎ ഷെയ്ഖ് നൂറുൽ ഹസന്റെ വീട്ടിൽ ‘ക്രിമിനൽ കേസിന്റെ പേരിൽ’ മണിപ്പൂർ പൊലീസ് തിങ്കളാഴ്ച ‘റെയ്ഡ്’ നടത്തി. വീട്ടുകാരെ അറിയിക്കാതെ പോലീസ് വീട്ടിലെത്തി ഏതാനും എൻപിപി പ്രവർത്തകരെ പിടികൂടുകയായിരുന്നു. ഇതിൽ പ്രകോപിതരായ ഹസന്റെ അനുയായികളും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി

- Advertisement -


ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗാവോ നിയോജക മണ്ഡലത്തിലെ പോറമ്പാട്ട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന സംഭവത്തിൽ ഒരു പോലീസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
തെരഞ്ഞെടുപ്പിൽ സിറ്റിങ് ബിജെപി എംഎൽഎയെ പരാജയപ്പെടുത്തി വിജയിച്ച ഹസ്സൻ വലിയ ഉദ്യോഗസ്ഥ കുടുംബത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ ഒരു സഹോദരൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയും മറ്റൊരാൾ മണിപ്പൂർ സർക്കാരിൽ ഡെപ്യൂട്ടി സെക്രട്ടറിയുമാണ്. ഭാര്യ അസമിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റാണ്.

- Advertisement -

മാർച്ച് 11 ന് രാത്രി 11 മണിയോടെ ഹസന്റെ വിജയം ആഘോഷിക്കാൻ ഘോഷയാത്ര നടത്തുമ്പോൾ ബിജെപി-എൻപിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി പോലീസിന് റിപ്പോർട്ട് ലഭിച്ചതായി ഇംഫാൽ ഈസ്റ്റ് പോലീസ് സൂപ്രണ്ട് മഹാരബം പ്രദീപ് സിംഗ് പറഞ്ഞു. എൻപിപി പ്രവർത്തകർ തോക്കുചൂണ്ടി ആകാശത്തേക്ക് വെടിയുതിർക്കുന്ന വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. ജാഥ ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചെന്നും ചിലർ എൻപിപി പ്രവർത്തകരെ നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും തോക്ക് കാണിച്ച് പരസ്പരം ഭീഷണിപ്പെടുത്തുന്നതായി ഇരുവിഭാഗവും പരാതിപ്പെട്ടു. പിന്നീട് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് തിങ്കളാഴ്ച പോലീസ് ഓപ്പറേഷൻ ആരംഭിച്ചതായും ഇരുവിഭാഗത്തിലുമായി 16 പേരെ പിടികൂടിയതായും എസ്പി പറഞ്ഞു. പിന്നീട്, വലിയ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി ആളുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
താമസിയാതെ, ജനക്കൂട്ടം അക്രമാസക്തരായി, എസ് പിക്ക് നേരെയും ജനക്കൂട്ടം കല്ലെറിഞ്ഞു, ഒരു വനിതാ കോൺസ്റ്റബിളിന് പരിക്കേറ്റു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ, പോലീസ് കണ്ണീർ വാതക ഷെല്ലുകളും മോക്ക് ബോംബുകളും പ്രയോഗിച്ചു.


ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 13 സ്ത്രീകൾ ഉൾപ്പെടെ 19 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ 35 പേരെയും കോടതിയിൽ ഹാജരാക്കി. തിരച്ചിൽ നടത്താനല്ല,
എംഎൽഎയുടെ വീട്ടിൽ ചില പ്രതികൾ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ കേസ് അന്വേഷിക്കാൻ വേണ്ടിയാണ് പൊലീസ് ഹസന്റെ വീട്ടിലേക്ക് പോയതെന്ന് എസ്പി പറഞ്ഞു.

എന്നാൽ പോലീസ് നടപടിയെ എം എൽ എ തന്റെ പദവിയുടെ ലംഘനമായാണ് വിലയിരുത്തിയത്. എസ്പിക്കും മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ പ്രത്യേകാവകാശ ലംഘനത്തിന് നോട്ടീസ് നൽകി. എഫ്‌ഐആറിന് താനുമായി ഒരു ബന്ധവുമില്ല, താൻ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയാണ്. പ്രോട്ടെം സ്പീക്കറുടെ അനുമതിയില്ലാതെ പോലീസിന് എങ്ങനെയാണ് തൻ്റെ വസതിയിൽ പരിശോധന നടത്തിയത് നിയമ വിരുദ്ധമാണെന്നും എംഎൽഎ പറഞ്ഞു. വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് തന്നെ അറിയിക്കാതെയും അറസ്റ്റ് വാറന്റില്ലാതെയുമാണ് പോലീസ് തൻ്റെ വസതിയിൽ റെയ്ഡ് നടത്തിയതെന്ന് എംഎൽഎ ആരോപിച്ചു.

സംഭവത്തിൽ കാവൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പങ്ക് വ്യക്തമാണ്
ആഭ്യന്തര വകുപ്പ് മുഴുവൻ കാവൽ മുഖ്യമന്ത്രി ഉപയോഗിച്ചു. അദ്ദേഹത്തിന് എന്റെ പിന്തുണ ആവശ്യമുള്ളതിനാൽ ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ കീഴടങ്ങണം എന്നതാണ് അവരുടെ ഏക ഉദ്ദേശം. നിരവധി മുഖ്യമന്ത്രി സ്ഥാനാർത്ഥികളുണ്ട്, അദ്ദേഹം നിരാശയിലാണ്. അദ്ദേഹം തൻ്റെമേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് ഹസൻ ആരോപിച്ചു

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -