കോതമംഗലം: പിണ്ടിമന സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സെക്രട്ടറിക്കും ബ്രാഞ്ച് മാനേജർക്കും ജില്ല ജോയിൻ്റ് രജിസ്റ്റാർക്കുമെതിരെ വിജിലൻസ് അന്വേഷണം. സഹകരണ വിജിലൻസ് രജിസ്റ്റാർക്കാണ് അന്വേഷണ ചുമതല. വ്യജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതായുള്ള പരാതിയിലാണ് അന്വേഷണം. ബാങ്കിലെ ഒരു സഹകാരി നൽകിയ പരാതിയിലാണ് അന്വേഷണം.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്ക് ജോ. രജിസ്റ്റാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. സെക്രട്ടറി സുബി പി വർഗീസ്, ബ്രാഞ്ച് മാനേജർ ജോൺസൺ കെ സി എന്നിവർ ചേർന്ന് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വ്യക്തമായ അന്വേഷണം നടന്നാൽ ഇവർ ശിക്ഷിക്കപ്പെടുമെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവർ നടത്തിയിരിക്കുന്നതെന്നാണ് വിവരം. അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി