തിരുവല്ല: ഓശാന ദിനത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് ഇടയില്‍ വിശ്വാസികളെ ആക്രമിച്ച പ്രതികള്‍ കീഴടങ്ങി. തിരുവല്ല സ്വദേശി രാഹുല്‍ കൊയിലാണ്ടിയും സംഘവുമാണ് വിശ്വാസികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.

തിരുവല്ല സ്വദേശികളായ രാഹുല്‍ കൊയിലാണ്ടി, സുബിന്‍ അലക്സാണ്ടര്‍, നന്ദു നാരായണന്‍ എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ ആദ്യം തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വൈകിട്ടോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ് ജോര്‍ജടക്കം അഞ്ചുപേര്‍ക്കു നേരെയായിരുന്നു ആക്രമണം. ഘോഷയാത്രയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തത് തടഞ്ഞതിന് ആയിരുന്നു ആക്രമണം
രാവിലെ പത്തരയോടെ ആയിരുന്നു തിരുവല്ല തുകലശേരിയിലെ ആക്രമണം. കുരുമുളക് സ്പ്രേ എറ്റവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.