spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSഅമിത തുകയിൽ പ്രതിഷേധം; പന്നിയങ്കര ടോൾ പ്ലാസയുടെ ചില്ല് തകർത്തു; കംപ്യൂട്ടര്‍ നശിപ്പിച്ചു; അറസ്റ്റ്

അമിത തുകയിൽ പ്രതിഷേധം; പന്നിയങ്കര ടോൾ പ്ലാസയുടെ ചില്ല് തകർത്തു; കംപ്യൂട്ടര്‍ നശിപ്പിച്ചു; അറസ്റ്റ്

- Advertisement -

തൃശ്ശൂർ: പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ ബൂത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും കംപ്യൂട്ടര്‍ നശിപ്പിക്കുകയും ചെയ്തതിന് ഒരാള്‍ അറസ്റ്റില്‍. കുഴല്‍മന്ദം പെരുംകുന്നം തെക്കേത്തറ വീട്ടില്‍ ഇബ്രാഹിം (39) ആണ് അറസ്റ്റിലായത്. കൈകൊണ്ട് ചില്ല് തകര്‍ത്തതോടെ ചോര പൊടിഞ്ഞ ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.ആലത്തൂരില്‍നിന്ന് മുവാറ്റുപുഴയിലേക്ക് ചരക്കുമായി മിനി ലോറിയില്‍ പോവുകയായിരുന്ന ഇബ്രാഹിം ടോള്‍ ബൂത്തിലെത്തിയപ്പോള്‍ അമിത ടോള്‍ കൊടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് അക്രമാസക്തനാവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

- Advertisement -

ടോള്‍ പ്ലാസയിലെ ജീവനക്കാരുമായി തര്‍ക്കിക്കുകയും ബാരിയര്‍ തുറക്കാതിരുന്നതോടെ ലോറിയില്‍നിന്ന് ഇറങ്ങി ക്യാബിന്‍ തകര്‍ക്കുകയുമായിരുന്നു. കംപ്യൂട്ടറും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ശബ്ദം കേട്ട് എത്തിയ പൊലീസ് ഇയാളെ പിടികൂടുമ്പോള്‍ കൈ മുറിഞ്ഞ് ചോര ഒഴുകുന്ന നിലയിലായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -