തിരുവനന്തപുരം: അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി. പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയുടെ നടപടി.
പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇനി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നേരത്തെ പി.സി.ജോർജിന് ജാമ്യം അനുവദിച്ചത്.