കൊച്ചി: പൂവാലശല്യം, റൂറൽജില്ലയിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ നാൽപ്പത്തിനാല് പേർക്കെതിരെ കേസെടുത്തു. പൊതു ഇടങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ശല്യപ്പെടുത്തലുകൾ തടയുന്നതിന്‍റെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദ്ദേശാനുസരണം പരിശോധന നടത്തിയത്.
പൂവാലന്മാരെ പിടികൂടുന്നതിന് പൊതുയിടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരടക്കം പ്രത്യേക പോലീസിനെ നിയോഗിച്ചിരുന്നു. ഓരോ സ്ഥലവും ഇവരുടെ നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴയിലാണ് കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. ഇവിടെ 4 പേർക്കെതിരെ നടപടി സ്വീകരിച്ചു. ആലുവ, പറവൂർ, ഞാറക്കൽ, പെരുമ്പാവൂർ, മുളന്തുരുത്തി എന്നിവിടങ്ങളിൽ മൂന്നുപേരെ വീതം കസ്റ്റഡിയിലെടുത്തു. നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് എസ് പി കാർത്തിക്ക് പറഞ്ഞു.