spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeBREAKING NEWSമുല്ലപ്പെരിയാർ ബലപ്പെടുത്തിയതിന് ശേഷം പരിശോധന: തമിഴ്നാട് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാർ ബലപ്പെടുത്തിയതിന് ശേഷം പരിശോധന: തമിഴ്നാട് സുപ്രീം കോടതിയിൽ

- Advertisement -

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന നിലപാട് എടുത്ത് തമിഴ്നാട്.പാര്‍ലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 2026 നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

2021ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഉടമസ്ഥരായ സംസ്ഥാനങ്ങളാണ് അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന നടത്തേണ്ടത്. ആദ്യ സുരക്ഷ പരിശോധന നിയമം പാസ്സാക്കി അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിയാല്‍ മതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന പൂര്‍ത്തീകരിക്കാനായി നാല് വര്‍ഷം കൂടിയുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്.

സുരക്ഷ പരിശോധന നടത്തേണ്ടത് അണക്കെട്ടിന്റെ ഉടമളായ തങ്ങളാണെന്നാണ് തമിഴ്നാട് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധര്‍ അടങ്ങിയ സ്വതന്ത്ര സമിതിയാകണം അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തേണ്ടതെന്നാണ് കേരളത്തിന്റെ നിലപാട്.

2006ലും 2014ലും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരുവുകളില്‍ അണക്കെട്ടില്‍ ബലപ്പെടുത്തല്‍ നടപടികള്‍ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമും, ബേബി ഡാമും ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നുവെന്നും തമിഴ്നാട് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -