പാലക്കാട്: എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരൻ്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്ന് പകൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന മൊഴി പൊലീസിന് ലഭിച്ചത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷമേ കൊലപാതകം സ്ഥിരീകരിക്കാനാവൂ എന്ന് കസബ പൊലീസ് പറഞ്ഞു.