
ഉഡുപ്പി: കര്‍ണാടക ഉഡുപ്പിക്ക് സമീപം കടലില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ അലന്‍ റെജി (22), അമല്‍ സി.അനില്‍ (22) എന്നിവരാണ് മരിച്ചത്. ആൻ്റണി ഷെനോയി എന്ന വിദ്യാർത്ഥിക്കായി തിരച്ചിൽ നടന്നുവരികയാണ്. 42 അംഗ വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു എന്നാണ് വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് ഉഡുപ്പിക്ക് സമീപമുള്ള ടൂറിസറ്റ് കേന്ദ്രമായ സെൻ്റ് മേരീസ് ഐലൻ്റിലാണ് അപകടമുണ്ടായത്. വളരെ അപകടം നിറഞ്ഞ പ്രദേശം കൂടിയാണ് സെൻ്റ് മേരീസ് ഐലൻറ്. മംഗളം ദിനപത്രത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്.