
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും നേരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. ഒമ്പതു വയസ്സുള്ള മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിച്ചു. സൈക്കില്‍ വേണമെന്ന് പറഞ്ഞതിനാണ് മകളെ ഉപദ്രവിച്ചത്.
പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഫിനിയയെ മര്‍ദ്ദിച്ച ഭര്‍ത്താവ് ഇവരുടെ ചെവി കടിച്ചു മുറിക്കുകയും ചെയ്തു. യുവതിയുടെ മുഖത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്.
പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നത് പതിവാണെന്ന് യുവതി പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.