spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeACCIDENTയുക്രെയ്നിൽ മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

യുക്രെയ്നിൽ മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

- Advertisement -

മലപ്പുറം: യുക്രെയ്നിൽ പഠിക്കുന്ന മലപ്പുറത്തുനിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. താമസ സ്ഥലത്തു നിന്നും നോമ്പുതുറയ്ക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ബൈക്കപകടത്തിൽപെട്ട് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയുമായ മുഹമ്മദ് റിസ്വാൻ(22) മരിച്ചത്.

- Advertisement -

അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ റിസ്‌വാൻ അർമേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാൻസ്ഫർ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തിൽ മരണപ്പെടുകയായിരുന്നു.

- Advertisement -

മലപ്പുറം തിരൂർ ചമ്രവട്ടത്തെ പാട്ടത്തിൽ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റിസ്വാൻ. യുക്രൈനിലെ അർമേനിയയിൽവച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: റമീസ്(എഞ്ചിനീയർ), മുഹമ്മദ് സാമാൻ(പ്ലസ്ടു വിദ്യാർത്ഥി).മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായം തേടിയിട്ടുണ്ട്. ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -