തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിദേശബന്ധങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. കേസില്‍ ഇറാന്‍ വംശജന്‍ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടലാണ് എന്‍ഐഎ അന്വേഷിക്കുക. സാക്ഷികളെ മൊഴിമാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് എന്‍ഐഎയുടെ സഹായം തേടിയിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിം സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായ ശേഷം ദിലീപ് ദുബായിലെത്തി ഗൊല്‍ച്ചിനെ കണ്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഗൊല്‍ച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് പുറത്തുവിട്ടത്.