spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSധോണിയെ വിറപ്പിച്ച പുലി കെണിയിൽ കുടുങ്ങി; പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

ധോണിയെ വിറപ്പിച്ച പുലി കെണിയിൽ കുടുങ്ങി; പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

- Advertisement -

പാലക്കാട്: പാലക്കാട് ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി. ലിജി ജോസഫിന്റെ വീട്ടിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്. മാസങ്ങളായി ധോണിയെന്ന ഗ്രാമത്തെ വിറപ്പിച്ച പുലിയാണ് ഒടുവിൽ കെണിയിലായിരിക്കുന്നത്.

- Advertisement -


ഇന്നലെ ലിജിയുടെ വീട്ടിലെത്തിയ പുലി കോഴിയെ പിടിച്ചിരുന്നു. അതുപോലെ കഴിഞ്ഞ വെള്ളിയാഴ്ചയും ഇവിടെയെത്തി പുലി ലിജിയുടെ കോഴിയെ പിടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് ഇന്ന് പുലർച്ചെ 3:30 ന് പുലി കുടുങ്ങിയത്. 

- Advertisement -

കഴിഞ്ഞ മൂന്നു മാസത്തിനിടെ ധോണിയിൽ 17 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.  കെണിയിൽ കുടുങ്ങിയ പുലിയെ  വനവകുപ്പ് ഉദ്യോഗസ്ഥർ എത്തി മാറ്റിയിട്ടുണ്ട്.  പുലിയെ മാറ്റുന്നതിനിടെ പഞ്ചായത്തംഗത്തെ പുലി മാന്തിയിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 
ഇതോടെ ധോണിയിൽ പുലിയുണ്ടെന്ന നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്. 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -