spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeBREAKING NEWSബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ അനക്കാനാവാത്ത വിധം കുടുങ്ങി കെ എസ് ആർ ടി സി സ്വിഫ്റ്റ്

ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ അനക്കാനാവാത്ത വിധം കുടുങ്ങി കെ എസ് ആർ ടി സി സ്വിഫ്റ്റ്

- Advertisement -

കോഴിക്കോട്: സര്‍വീസ് തുടങ്ങിയതുമുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് കെ സ്വിഫ്റ്റ് ബസുകള്‍. ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്നും കോഴിക്കോടെത്തിയ ബസ്, സ്റ്റാന്‍ഡിലെ രണ്ട് തൂണുകള്‍ക്കിടയില്‍ അനക്കാനാവാത്ത വിധം കുടുങ്ങി. യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെയാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടങ്ങിയത്.

ബസ് പുറത്തെടുക്കണമെങ്കില്‍ ഒന്നുകില്‍ ഗ്ലാസ് പൊട്ടിക്കണം അല്ലെങ്കില്‍ തൂണുകളുടെ വശങ്ങള്‍ അറുത്തുമാറ്റണം എന്നതാണ് അവസ്ഥ. തൂണുകളുടെ അകലം കണക്കാക്കുന്നതില്‍ ഡ്രൈവര്‍ക്ക് വന്ന അപാകതയാണ് ബസ് കുടുങ്ങാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ഡ്രൈവര്‍ ബസ് പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ ജാമാവുകയായിരുന്നു. ബസ് പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

ഡ്രൈവറുടെ പരിചയക്കുറവിനൊപ്പം ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകതകള്‍ കൂടി വെളിച്ചത്തുകൊണ്ടുവരികയാണ് ഈ സംഭവം. കോടിക്കണക്കിന് രൂപ ചിലവാക്കിയുണ്ടാക്കിയ ടെര്‍മിനലില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തെ തൂണുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന ആക്ഷേപം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -