spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Monday, June 17, 2024
ADVERTspot_imgspot_imgspot_imgspot_img
HomeBREAKING NEWSകെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരുക്ക്

കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരുക്ക്

spot_imgspot_imgspot_imgspot_img
- Advertisement -

ആലപ്പുഴ: യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്കു പരുക്ക്. പരുക്കേറ്റ പൊങ്ങ തെക്കേ മറ്റം ശോശാമ്മ വർഗീസിനെ (58) ബസ് ജീവനക്കാർ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു. വെള്ളിയാഴ്ച വൈകിട്ട് കൈതവന ഭാഗത്തെ കുഴിയിൽ ബസ് ഇറങ്ങിയപ്പോഴാണ് സ്ഥലപ്പേരുകൾ എഴുതിയ ബോർഡ് ഇളകി വീണത്.

- Advertisement -

ബോർഡ് വച്ച പെട്ടിയുടെ കുറ്റി ഇളകിയതാണ് കാരണം. ആശുപത്രിയിൽ ശോശാമ്മയ്ക്ക് മരുന്നു നൽകുമ്പോൾ കണ്ടക്ടർ മഞ്ജുള ഒപ്പം ഉണ്ടായിരുന്നു. ഇതിനിടയിൽ ഡ്രൈവർ തങ്കച്ചൻ മറ്റു യാത്രക്കാരെ സ്റ്റാൻഡിൽ എത്തിക്കുകയും ചെയ്തു. കണ്ടക്ടർ വിവരം അറി‍യിച്ചത് അനുസരിച്ച് വീട്ടുകാർ അയച്ച ഓട്ടോറിക്ഷയിലാണ് ശോശാമ്മ മടങ്ങിയത്.

- Advertisement -

പഴക്കമുള്ള ബസുകളില്ലെന്ന് കെഎസ്ആർടിസി

- Advertisement -

കാലപ്പഴക്കമുള്ള ബസുകളൊന്നും സർവീസ് നടത്തുന്നില്ലെന്ന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം യാത്രക്കാരിയുടെ തലയിൽ ബോർഡ് ഇളകി വീണത് യാദൃച്ഛികമായി സംഭവിച്ചതാണ്. 17 വർ‌ഷമാണ് ബസുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന കാലാവധി. ഇത്രയും വർഷം പഴക്കമുള്ള ബസുകൾ ഇവിടെയില്ല. ദിവസവും സർവീസിന് മുൻപ് ബസുകൾ പരിശോധിക്കാറുണ്ടെന്നും യഥാസമയം അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img