
കായംകുളംതിരക്കേറിയ റോഡിലൂടെ കൈവിട്ട് കെഎസ്ആര്‍ടിസി ബസ് ഓടിച്ച് ഡ്രൈവര്‍. കായംകുളം ഡിപ്പോയിലെ ബസിലെ ഡ്രൈവറാണ് വെള്ളം കുടിക്കാനായി കൈവിട്ട് വാഹനമോടിച്ചത്. സംഭവത്തിന്റെ വീഡിയോ ബസിലെ യാത്രക്കാരാണ് പകര്‍ത്തിയത്.
സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ദാഹിച്ചിട്ടാണെങ്കില്‍ ബസ് വഴിയരികിലേക്ക് ഒതുക്കി നിര്‍ത്തി വെള്ളം കുടിക്കാമായിരുന്നു, അല്ലാതെ ബസിലെ യാത്രക്കാരുടെ ജീവന്‍ വച്ച് വാഹനം ഓടിച്ചത് തെറ്റായ നടപടിയാണെന്നാണ് യാത്രക്കാർ പറയുന്നത്. ഇത്തരം ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം, സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ ഡ്രൈവറുടെ സുഹൃത്തെന്ന് അവകാശപ്പെട്ട് ഒരാള്‍ രംഗത്തെത്തി. വളരെ ദാഹം തോന്നിയപ്പോള്‍ ഡ്രൈവര്‍ വെള്ളം കുടിച്ചതാണന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.