spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSവായ്‌പ എടുത്തത് സൊസൈറ്റിയിൽ നിന്ന്, അടക്കേണ്ടത് സ്വകാര്യ ബാങ്കിന്; കേരള പൊലീസിൽ ഭിന്നത

വായ്‌പ എടുത്തത് സൊസൈറ്റിയിൽ നിന്ന്, അടക്കേണ്ടത് സ്വകാര്യ ബാങ്കിന്; കേരള പൊലീസിൽ ഭിന്നത

- Advertisement -

തിരുവനന്തപുരം : സ്വകാര്യ ബാങ്കിന് വായ്പകൾ ഉൾപ്പെടെ നോൺ സ്റ്റാറ്റ്യൂട്ടറി വിഭാഗത്തിൽ ഉൾപ്പെടുന്ന സാധനങ്ങളുടെ വിഹിതം പിടിക്കാനുള്ള ചുമതല നൽകിയതിനെ  തുടർന്ന് കേരളം പൊലീസിൽ തർക്കം. ഈ തർക്കം സംസ്ഥാന പോലീസിൽ അസാധാരണ സാഹചര്യത്തിന് വഴിവയ്ക്കുന്നതായി റിപ്പോർട്ട്.  സൊസൈറ്റി വായ്പകൾ ഉൾപ്പെടെ നോൺ സ്റ്റാറ്റ്യൂട്ടറി വിഭാഗത്തിൽ ഉൾപ്പെടുന്ന സാധനങ്ങളുടെ വിഹിതം നേരത്തെ പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് തന്നെ കുറവ് ചെയ്തിരുന്നു. ഈ ചുമതലയാണ് സ്വകാര്യ ബാങ്കിന് കൈമാറിയത്.

- Advertisement -

നോൺ സ്റ്റാറ്റ്യൂട്ടറി സബ്സ്ക്രിപ്ഷനും റിക്കവറിക്കുമായി എച്ച് ഡി എഫ് സി ബാങ്കിനെയാണ് പുതുതായി ഏർപ്പെടുത്തിയത്.  ഇതിനുള്ള രേഖകൾ കൈമാറിയില്ലെങ്കിൽ കർശന വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പോലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എന്നാൽ, സ്വകാര്യ ബാങ്കിന് അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് ഇപ്പോഴും ഭൂരിഭാഗം പൊലീസുകാർ. 

- Advertisement -

സങ്കീർണമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാന പോലീസിൽ ഉടലെടുത്തിരിക്കുന്നത്. പോലീസ് ആസ്ഥാനം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വലിയൊരു വിഭാഗം പൊലീസുകാരും മാറ്റത്തിന് തയ്യാറാകാത്ത അവസ്ഥയാണ് ഉള്ളത്. കൂടാതെ കേരള ബാങ്കിനെ പോലും പരിഗണിക്കാതെ സ്വകാര്യ ബാങ്കിന് ചുമതല കൈമാറിയതിൽ പോലീസുകാരിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. വലിയൊരു വിഭാഗം പോലീസുകാരും ഇതുവരെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയിട്ടില്ല.

മാർച്ച് 20 നകം വിവരം കൈമാറിയില്ലെങ്കിൽ കർശന വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നാണ് എസ്എച്ച്ഒ മാർക്ക് ഉൾപ്പെടെ കമ്മിഷണർ ഓഫീസിൽ നിന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സ്വകാര്യ ബാങ്കിനെ ചുമതല ഏൽപ്പിച്ച നടപടിയെ അനുകൂലിച്ച് പോലീസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. അപ്പോഴും അക്കൗണ്ട് വിവരങ്ങൾ ചോരുമെന്ന ആശങ്കയിൽ സമ്മതമറിയിക്കാൻ സേനാംഗങ്ങളിൽ പലരും തയ്യാറായിരുന്നില്ല.

പോലീസ് ഉദ്യോഗസ്ഥരുടെ ആശങ്കകൾക്കും കാരണങ്ങളുണ്ട്. വിവരശേഖരണത്തിനായി പോലീസുകാരെ ബന്ധപ്പെട്ടത് ബാങ്ക് ചുമതലപ്പെടുത്തിയ മറ്റൊരു ഏജൻസി ആയിരുന്നു. അതായത് സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥരുടെ സാമ്പത്തിക നിലയുടെ സമഗ്രമായ വിവരങ്ങളാണ് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കുന്നത്. അൻപത്തി അയ്യായിരത്തിലേറെ പോലീസുകാർ ഉണ്ടെന്നിരിക്കെ വലിയ സംഖ്യ കൈകാര്യം ചെയ്യാൻ സ്വകാര്യ ബാങ്കിനെ ഏൽപ്പിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -