മലപ്പുറം: കെ റെയിൽ സർവ്വെ നടപടിക്രമങ്ങളുടെ ഭാഗമായി തിരൂരിൽ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം. സ്ത്രികളടക്കമുള്ള നൂറുകണക്കിനാളുകളാണ് കെ റെയിൽ സർവ്വെ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നത്. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പറിച്ചെറിഞ്ഞു. യു.ഡി എഫ് നേതാക്കൾ ഉൾപെടെ സ്ഥലത്തെത്തി സമരക്കാർക്ക് പിന്തുണ നൽകിയതോടെ സമരം കൂടുതൽ ശക്തിയാർജ്ജിച്ചു. പോലിസും നാട്ടുകാരും തമ്മിൽ വാക്കേറ്റം നിരവധി ഘട്ടങ്ങളിൽ ഉണ്ടായി. തിരൂരിലെ വെങ്ങാനൂർ മസ്ജിദ് ഒഴിവാക്കിയാണ് കല്ലിടുന്നത്.
വെള്ളിയാഴ്ച കെ.റെയിൽ സർവ്വെയുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു.എന്നാൽ തിരൂരിൽ പ്രതിഷേധം വകവെക്കാതെ പോലിസ് സംരക്ഷണത്തിൽ കല്ലിടൽ പുരോഗമിക്കുകയാണ്. കാന്തപുരം വിഭാഗവും, കത്തോലിക്കാ സഭയും കെ റെയിൽ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുരധിവാസവും, നഷ്ടപരിഹാര തുകയും സംബധിച്ച് അവ്യക്തയുണ്ടെന്ന് തിരൂരിലെ നാട്ടുകാർ പറയുന്നു.