spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWS‘ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു, സ്വസ്ഥമായി ജീവിച്ച കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത്...

‘ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു, സ്വസ്ഥമായി ജീവിച്ച കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു’; എന്നിട്ടും മലയാളി സ്ത്രീത്വത്തിന്റെ മാതൃക; ബാലചന്ദ്ര കുമാര്‍

- Advertisement -

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിലെ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. എവിടെ വെച്ച് ചോദ്യം ചെയ്യും എന്ന കാര്യക്രൈംബ്രാഞ്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആലുവയിലെ പത്മസത്തില്‍ രോവരം വീട്ടില്‍ വെച്ചാകാം എന്നാണ് കാവ്യയുടെ നിലപാട്. എന്നാല്‍ അന്വേഷണ സംഘം മറ്റൊരു സ്ഥലം നിര്‍ദേശിക്കാന്‍ പറഞ്ഞിരിക്കുകയാണ്.

- Advertisement -



മാത്രമല്ല, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസുമായി ബന്ധപ്പെട്ട് അണിയറയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പല പരാമര്‍ശങ്ങള്‍ നടത്തി. അതില്‍ മലയാളി സ്ത്രീത്വത്തിന്റെ മുഖമാണ് കാവ്യാ മാധവന്‍ എന്നുളള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്ര കുമാര്‍.

- Advertisement -

‘മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞത് കേട്ട് അത്ഭുതം തോന്നുന്നു. അവര്‍ നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു. അവര്‍ സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു. എന്നിട്ടും രാഹുല്‍ ഈശ്വര്‍ കാവ്യാത്മകമായി പറയുന്നു അവര്‍ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്.

ബൈജു പൗലോസ് രേഖ ചോര്‍ത്തി എന്ന് രാഹുല്‍ ഈശ്വര്‍ എല്ലാ ചര്‍ച്ചകളിലും പറയുന്നത് കാണുന്നു. ഇവിടുത്തെ പ്രശ്നം കോടതിയിലെ രേഖ ചോര്‍ന്നു എന്നതാണ്. അത് ബൈജു പൗലോസ് എങ്ങനെയാണ് ചോര്‍ത്തിയത്. അദ്ദേഹം കോടതിക്ക് കൊടുത്ത ഒരു അപേക്ഷയുടെ കോപ്പി പുറത്ത് കൊടുത്തു എന്നതാണ് ആരോപണം. വേറെ എന്ത് രേഖയാണ് ബൈജു പൗലോസ് ചോര്‍ത്തിയതായി കോടതിയോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടുളളത്.

- Advertisement -

രാഹുല്‍ ഈശ്വര്‍ ഒച്ച വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതി ബൈജു പൗലോസിനോട് മറുപടി പറയാനാവശ്യപ്പെട്ട വിഷയം എന്താണെന്ന് പറയണം. മുന്‍ ഡിജിപി ശ്രീലേഖ ഇപ്പോള്‍ കാണിക്കുന്ന മുതലക്കണ്ണീര്‍ അവര്‍ക്ക് അധികാരം ഉളളപ്പോള്‍ കാണിക്കണമായിരുന്നു. അവര്‍ക്ക് കീഴിലുളള വനിതാ എസ്ഐ പരാതി പറഞ്ഞപ്പോള്‍ എന്ത് നടപടിയാണ് എടുത്തത്. ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിട്ട് ഇപ്പോഴവര്‍ എന്താണ് പറയുന്നത്.

അവര്‍ ജയിലില്‍ പോയപ്പോള്‍ മൂന്ന് നാല് തടവുകാരുടെ കൂടെ ദിലീപ് കമിഴ്ന്ന് കിടക്കുന്നത് കണ്ടുവെന്ന്. ബാക്കിയുളളവരെല്ലാം തടവുകാര്‍, മറ്റേത് സൂപ്പര്‍സ്റ്റാര്‍ ദിലീപ്. ബാക്കിയുളളവര്‍ക്ക് ജീവനില്ലേ. എന്തേ അവര്‍ക്ക് കരിക്ക് വെള്ളവും രണ്ട് പുതപ്പും പായയും കൊടുക്കാത്തത്. എന്തേ അവര്‍ക്ക് വേണ്ടി ഡോക്ടറെ അറേഞ്ച് ചെയ്യാത്തത്. ദിലീപിന് മാത്രം കൊടുത്തതിന്റെ കാരണമെന്താണ്. ദിലീപിന് എന്താണിത്ര പ്രത്യേകത.

ഐപിസിയില്‍ ദിലീപിന് വേണ്ടി പ്രത്യേകിച്ച് നിയമം എഴുതിയിട്ടുണ്ടോ. അതോ സിആര്‍പിസിയിലോ കേരള പോലീസ് ആക്ടിലോ പ്രത്യേകിച്ച് വകുപ്പുകളുണ്ടോ. അയാളൊരു സാധാരണക്കാരനാണ്. ആരോപണ വിധേയനാണ്. ദിലീപ് കുറ്റവാളിയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അയാള്‍ തെറ്റ് ചെയ്യുന്നത് കണ്ടുവെന്ന് പറഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച വീഡിയോ കണ്ടതും പള്‍സര്‍ സുനിയുമായി ഒരുമിച്ച് നടക്കുന്നതും സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ കാര്യങ്ങളും കണ്ടുവെന്നാണ് പറഞ്ഞത്.

പോലീസിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതിന്റെ ബാക്കിപത്രം അവിടെ സംസാരിക്കുന്നത് കണ്ടു, ഇതൊക്കെയാണ് പറഞ്ഞത്. ദിലീപ് കൊട്ടേഷന്‍ കൊടുത്ത് പള്‍സര്‍ സുനിയെ കൊണ്ട് നടിയെ ആക്രമിപ്പിച്ചു എന്ന് ബാലചന്ദ്ര കുമാര്‍ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. അത് പോലീസ് കണ്ടെത്തേണ്ടതാണ്. പോലീസ് ശരിയായ ട്രാക്കില്‍ തന്നെയാണ്. ഈ കേസില്‍ നമ്മളൊക്കെ കാണാത്ത തരത്തിലുളള ഒരുപാട് ചുഴികളുണ്ട്. സ്വാഭാവികമായും പോലീസിന് ഒരുപാട് ദൂരം ഓടേണ്ടി വരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -