spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWSയുക്രെയ്ൻ ടാങ്ക് വേധ മിസൈൽ റഷ്യയുടെ Kamov Ka-52 ഹെലികോപ്റ്റർ തകർത്തു: വീഡിയോ പുറത്ത്

യുക്രെയ്ൻ ടാങ്ക് വേധ മിസൈൽ റഷ്യയുടെ Kamov Ka-52 ഹെലികോപ്റ്റർ തകർത്തു: വീഡിയോ പുറത്ത്

- Advertisement -

റഷ്യൻ വ്യോമസേനയുടെ കരുത്തായ Kamov Ka-52 Alligator ഹെലികോപ്റ്റർ, അത്യാധുനിക സ്റ്റഗ്ന-പി ആന്റി ടാങ്ക് മിസൈൽ ഉപയോഗിച്ച് ഉക്രേനിയൻ സേന വെടിവെച്ചിട്ടു. 95-ാമത്തെ വ്യോമാക്രമണ ബ്രിഗേഡിൽ നിന്നുള്ള സൈനികർ, ടാങ്ക് വേധ ഗൈഡഡ് മിസൈൽ ഉപയോഗിച്ച് ഒരു റഷ്യൻ Ka-52 ഹെലികോപ്റ്റർ ആകാശത്ത് നിന്ന് വെടിവയ്ക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഡിഫൻസ് ബ്ലോഗ് ആണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്

സ്റ്റഗ്ന-പി യുക്രെയ്നിൽ രൂപകൽപ്പന ചെയ്ത് തദ്ദേശീയമായി തന്നെ നിർമ്മിച്ചെടുത്ത ഒരു ടാങ്ക് വേധ മിസൈൽ സംവിധാനമാണ്. ലേസർ-ഗൈഡഡ് സിവഴി നിയന്ത്രിക്കാൻ കഴിയുന്ന സ്റ്റഗ്നക്ക് ദീർഘദൂരം സഞ്ചരിക്കാനും വളരെ കൃത്യതയോടെ ലക്ഷ്യം കൈവരിക്കാനുമുള്ള ശേഷിയുണ്ട്.

- Advertisement -

റഷ്യൻ ആധുനിക Ka-52 ഹെലികോപ്റ്റർ ടാങ്ക് വേധ മിസൈൽ ഉപയോഗിച്ച് തകർക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്.കയറ്റുമതി പതിപ്പായ സ്കിഫ് എന്നും അറിയപ്പെടുന്ന സ്റ്റഗ്ന-പി നിർമ്മിച്ചിരിക്കുന്നത് കൈവ് ആസ്ഥാനമായുള്ള ലുച്ച് ഡിസൈൻ ബ്യൂറോയാണ്. ടാങ്ക്വേധ മിസൈൽ സ്റ്റഗ്ന പിക്ക് 5800 മീറ്റർ ദൂരപരിധിയും, 1100 മില്ലിമീറ്റർ വരെ പ്രതിരോധ കവചം തുളച്ചുകയറാനുള്ള ശേഷിയുണ്ട്.

- Advertisement -

- Advertisement -



- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -