spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSകോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കെ-സ്വിഫ്റ്റ് വിണ്ടും കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കെ-സ്വിഫ്റ്റ് വിണ്ടും കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി.

- Advertisement -

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കെ-സ്വിഫ്റ്റ് വിണ്ടും കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് ബസിന്റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി.ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് ബംഗ്‌ളൂരു ബസാണ് ഇന്നും കുടുങ്ങി കിടന്നത്. വാഹനം നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജ്യണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കെ-സ്വിഫ്റ്റ് ബസ് കുടുങ്ങുന്നത്.

15 മണിക്കൂറോളമാണ് തൂണുകള്‍ക്കിടയില്‍ ആദ്യം ബസ് കുടുങ്ങിയത്. ഒടുവില്‍, തൂണുകളുടെ സുരക്ഷയ്ക്കു സ്ഥാപിച്ച ഇരുമ്പു വളയം യന്ത്രങ്ങള്‍ എത്തിച്ച്‌ മുറിച്ചുമാറ്റി ബസ് പുറത്തെടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 9.50നാണ് കെഎല്‍ 15എ 2323 സെമി സീറ്റര്‍ എസി സ്വിഫ്റ്റ് ബസ് ബെംഗളൂരുവില്‍ നിന്നു കോഴിക്കോട്ട് എത്തിയത്. യാത്രക്കാരെ ഇറക്കി ഡ്രൈവര്‍ ബസ് വടക്കു ഭാഗത്തെ ഒഴിവുള്ള പാര്‍ക്കിങ് ട്രാക്കില്‍ കയറ്റി. സൂപ്പര്‍വൈസറുടെ നിര്‍ദേശത്തില്‍ രാത്രി തന്നെ ട്രാക്ക് മാറ്റി കയറ്റാന്‍ ശ്രമിച്ചെങ്കിലും ബസ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞു ഡ്രൈവര്‍ പോയി. തുടര്‍ന്നു രാത്രി ഡ്യൂട്ടിക്കാരായ സര്‍വീസ് ഡ്രൈവര്‍മാര്‍ ബസ് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇന്നലെ രാവിലെ പത്തോടെ ടെര്‍മിനല്‍ ഡിപ്പോ എന്‍ജിനീയര്‍ കെ.പി.അബൂബക്കറും സര്‍വീസ് സൂപ്പര്‍വൈസര്‍മാരും എത്തി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

അതേസമയം ബസ് കുടുങ്ങിയ സംഭവത്തില്‍ സിഎംഡി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -