spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSക​ല്ലി​ടാ​ൻ റ​വ​ന്യു​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല; കെ​റെ​യി​ൽ വാ​ദം ത​ള്ളി ​മ​ന്ത്രി

ക​ല്ലി​ടാ​ൻ റ​വ​ന്യു​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല; കെ​റെ​യി​ൽ വാ​ദം ത​ള്ളി ​മ​ന്ത്രി

- Advertisement -

തൃശൂർ: അതിരടയാള കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് റവന്യു വകുപ്പാണെന്ന കെറെയിലിന്‍റെ വാദം തള്ളി റവന്യു മന്ത്രി കെ. രാജന്‍. കല്ലിടാന്‍ റവന്യു വകുപ്പ് നിര്‍ദേശിച്ചിട്ടില്ല. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കില്ല. സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ഏജന്‍സി മാത്രമാണ് റവന്യുവകുപ്പ്.

- Advertisement -

ക​ല്ലി​ടാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത് റ​വ​ന്യു​വ​കു​പ്പാ​ണെ​ന്ന് കെ ​റെ​യി​ലി​ലെ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞാ​ല്‍ അ​തി​ന് ചേ​രു​ന്ന മ​റു​പ​ടി റ​വ​ന്യു​വ​കു​പ്പി​ലെ ഉ​ചി​ത​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

- Advertisement -

ഭൂ​മി​യി​ല്‍ എ​ന്ത് പ​ഠ​നം ന​ട​ത്ത​ണ​മെ​ങ്കി​ലും പ​ഠ​നം ന​ട​ത്ത​ണം. എ​ന്നാ​ല്‍ പ​ഠ​നം എ​തി​രാ​യാ​ല്‍ ക​ല്ല് മാ​റ്റു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നും ഗെ​യി​ല്‍ പൈ​പ്പ് ലൈ​നും വി​ജ​യ​ക​ര​മാ​യ രീ​തി​യി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ല്‍​കാ​ന്‍ റ​വ​ന്യു വ​കു​പ്പി​ന് ക​ഴി​വു​ണ്ട്. ആ​ളു​ക​ള്‍​ക്ക് പ​ര​മാ​വ​ധി ബു​ദ്ധി​മു​ട്ട് കു​റ​ച്ച്, പ​രി​സ്ഥി​തി ആ​ഘാ​ത​മു​ണ്ടാ​കാ​തെ​യാ​ണ് ഇ​ത്ത​രം സ്ഥ​ല​മെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -