spot_img
- Advertisement -spot_imgspot_img
Wednesday, November 29, 2023
ADVERT
HomeBREAKING NEWSമാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെഎൻയുവിൽ സംഘ‍ർഷം: കല്ലേറിൽ പത്ത് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലി ജെഎൻയുവിൽ സംഘ‍ർഷം: കല്ലേറിൽ പത്ത് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

- Advertisement -

ന്യൂഡൽഹി:  ജെഎൻയുവിൽ മാംസഹാരം വിളമ്പുന്നതിനെ ചൊല്ലി സംഘർഷം. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിച്ചു.

- Advertisement -

ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ഉണ്ടായത്. എന്നാൽ രാമനവമിയുടെ ഭാഗമായുള്ള  പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -