spot_img
- Advertisement -spot_imgspot_img
Monday, September 25, 2023
ADVERT
HomeBREAKING NEWSകൊച്ചിയിൽ കുട്ടിയെ മുക്കിക്കൊന്നത് 14 ദിവസം പ്രായമുള്ളപ്പോൾ താൻ ദത്തെടുത്ത മകൻ; കണ്ണീരോടെ അമ്മ

കൊച്ചിയിൽ കുട്ടിയെ മുക്കിക്കൊന്നത് 14 ദിവസം പ്രായമുള്ളപ്പോൾ താൻ ദത്തെടുത്ത മകൻ; കണ്ണീരോടെ അമ്മ

- Advertisement -

കൊച്ചി: ഒന്നര വയസ്സുള്ള പിഞ്ചിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതി വളർത്തു മകനെന്ന് അമ്മ. പ്രതി ജോൺ ബിനോയിയെ 14 ദിവസം പ്രായമുള്ളപ്പോൾ ദത്തെടുത്തു വളർത്തിയതാണെന്നാണ് അമ്മ ഇംതിയാസ് പറയുന്നത്.വീട്ടിൽസ്ഥിരം ശല്യക്കാരനായതിനാൽ വീട്ടിൽ കയറരുതെന്ന് വിലക്കിയിരുന്നു.

- Advertisement -

ഇതിനിടെ കുഞ്ഞു നോറയുടെ സംസ്കാരത്തിനെത്തിയ പിതാവിനെ രോക്ഷാകുലരായ നാട്ടുകാർ മർദിച്ചു. നോറയുടെ പിതാവ് സജീവിനെയാണ് നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇയാൾ സംരക്ഷിക്കാതിരുന്നതിനാലാണ് കുട്ടികളെ മുത്തശിക്കൊപ്പം വിടേണ്ടിവന്നതെന്ന് നോറയുടെ അമ്മ ഡിക്സി പറഞ്ഞു. ശിശുക്ഷേമ സമിതിക്കെതിരെയും ആരോപണവുമായി കുട്ടിയുടെ അമ്മയും ബന്ധുക്കളും രംഗത്തെത്തി. പിതാവും മുത്തശിയും കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി ശിശുക്ഷേമ സമിതിയ്ക്ക് പരാതി നൽകിയിരുന്നെന്നാണ്  ബന്ധുക്കൾ പറയുന്നത്. കുട്ടികളുടെ അമ്മ ഗൾഫിൽ നിന്ന് മടങ്ങിവന്ന ശേഷം പരിഗണിക്കാമെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്.

- Advertisement -

’14 ദിവസം പ്രായമുളളപ്പോൾ താൻ മകനെ ദത്തെടുത്തടുത്തതെന്നാണ് പ്രതിയുടെ അമ്മ പറയുന്നത്. ആ മകനാണ് കൊലപാതകിയായി മുന്നിലെത്തിയിരിക്കുന്നതെന്ന് ഇംതിയാസ് പറയുന്നു.. വീട്ടിൽ വലിയ ശല്യമായാരുന്നു സഹിക്കാനാവാതെ വന്നതോടെ പരാതിയും നൽകി. അവനോട് വീട്ടിൽ കയറരുതെന്ന് തഹസിൽദാർ ഉത്തരവിട്ടിരുന്നു. നോറയുടെ മുത്തശിയുമായുളള അടുപ്പം താൻ നേരത്തെ തന്നെ വിലക്കിയിരുന്നു.’ഇംതിയാസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -