ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡോണിയർ യാത്രാവിമാനത്തിന്റെ കന്നിയാത്ര കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്ലാഗ് ഓഫ് ചെയ്തു. 17സീറ്റുള ‘ഡോണിയർ 228 അസാമിലെ ദിബ്രുഗഢിൽ നിന്ന് അരുണാചൽ പ്രദേശിലെ പാസിഘട്ടിലേക്കാണ് ആദ്യ യാത്ര നടത്തിയത്. ഇതാദ്യമായാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഒരു വിമാനം വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നത്.

അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും ചടങ്ങിൽ പങ്കെടുത്തു. അരുണാചൽ പ്രദേശിലെ ഏഴ് പ്രദേശങ്ങളെ ബന്ധിപ്പിച്ച് അസാമിലെ ദിബ്രുഘട്ടിലേക്കാണ് വിമാനം ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ അരുണാചൽ പ്രദേശിലെ മറ്റ് പട്ടണങ്ങളായ തേസുവിലേക്കും സിറോയിലേക്കും പിന്നീട് വിജയനഗർ, മെചുക തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. അലയൻസ് എയറാണ് സർവീസ് നടത്തുന്നത്.