ആറ്റിങ്ങല്‍: വിവാഹം കഴിഞ്ഞതായി തെറ്റിദ്ധരിപ്പിച്ച് കൂടെ താമസിച്ച ശേഷം പീഡിപ്പിക്കുകയും ചെയ്തതിന് ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍. സംഭവത്തില്‍ ആറ്റിങ്ങല്‍ തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടില്‍ ബേബി എന്ന രഞ്ജിത്ത് (56), ചാത്തമ്പാറ കുന്നുവാരം വലിയവിള പുത്തന്‍ വീട്ടില്‍ ശശിധരന്‍ (56), കടയ്ക്കല്‍ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനില്‍ വിക്രമന്‍ (64), തോട്ടയ്ക്കാട് പാണന്‍ വിള പുത്തന്‍ വീട്ടില്‍ മോഹനന്‍ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
56 കാരനായ രഞ്ജിത്ത് യുവതിയുമായി പ്രണയത്തിലാവുകയും ആറ്റിങ്ങലിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചതായി വരുത്തിതീര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. വിവാഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത് രഞ്ജിത്തിന്റെ ഈ കൂട്ടാളികളാണ്. ഇവര്‍ ഇവിടെ താമസിക്കുന്നതിനിടയില്‍ ഇതിനിടെ മറ്റുള്ളവരും പീഡനശ്രമം തുടങ്ങിയതോടെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.