spot_img
- Advertisement -spot_imgspot_img
Saturday, June 25, 2022
ADVERT
HomeBREAKING NEWSവിദ്വേഷ മുദ്രാവാക്യം വിളി; കുട്ടിക്ക് പരിശീലനം നൽകി; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടു-റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

വിദ്വേഷ മുദ്രാവാക്യം വിളി; കുട്ടിക്ക് പരിശീലനം നൽകി; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടു-റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

- Advertisement -

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ  മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നു. റിമാൻഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത്.

- Advertisement -

മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നു. 

- Advertisement -

പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍  മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ്  രണ്ടാം പ്രതി ആണ്. 

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: