spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSഒരുമിച്ചു ജീവിക്കാനുള്ള അവരുടെ മോഹത്തിന് കോടതിയും വിലങ്ങു തടിയായില്ല; ലെസ്‌ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ വിട്ട്...

ഒരുമിച്ചു ജീവിക്കാനുള്ള അവരുടെ മോഹത്തിന് കോടതിയും വിലങ്ങു തടിയായില്ല; ലെസ്‌ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ വിട്ട് ഹൈക്കോടതി; ആദില നസ്‌റിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ തീർപ്പുകൽപ്പിച്ചു

- Advertisement -

കൊച്ചി: ഒരുമിച്ചു ജീവിക്കാനുള്ള ആ യുവതികളുടെ ആഗ്രഹത്തിന് ആരും തടമായില്ല. ഹേബിയ് കോർപ്പസ്(Habeas Corpus) ഹർജി നൽകി തന്റെ കൂട്ടുകാരിയെ വീണ്ടെടുത്തു ആദില നസ്റിൻ. ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ വിട്ട് ഹൈക്കോടതിയും(High Court) തീരുമാനം കൈക്കൊണ്ടു. ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപസ് ഹർ ജിയിലാണ് വിധി. ജസ്റ്റിസ് വിനോദ് ചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഓപ്പൺ കോർട്ടിൽ വിടാതെ ചേബറിൽ തന്നെ കേസ് ഒത്തു തീർപ്പാക്കുകയാിരുന്നു.

- Advertisement -

നേരത്തെ ബിനാനിപുരം പൊലീസിൽ(Binanipuram Police) നൽകിയ പരാതിയിൽ താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നും കോടതിയിലേക്ക് എത്തിക്കാൻ നിർദേശിക്കുകായിരുന്നു. ജഡ്ജിയുടെ ചേംബറിൽ നടന്ന നടപടി ക്രമങ്ങൾക്ക് പിന്നാലെ ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുവദിക്കുകയായിരുന്നു.

- Advertisement -

ഒപ്പം ജീവിക്കാനെത്തിയ പങ്കാളിയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടു പോയെന്നും ഒന്നിച്ചു സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവുമായാണ് പെൺകുട്ടി ഹർജി നൽകിയത്. തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാർ നിർബന്ധിച്ച് പിടിച്ചുകൊണ്ടുപോയെന്നും അതിന് ശേഷം കാണാനില്ലെന്നും ആലുവ സ്വദേശി ആദില നസ്രിൻ (Aadila Nasrin) ചൂണ്ടിക്കാട്ടിയത്.

- Advertisement -

പ്രായപൂർത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നാണ് യുവതി കോടതിയിലും ആവശ്യട്ടെത്.
രക്ഷകർത്താക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്നാണ് യുവതി നിയമസഹായം തേടിയത്. കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി.

സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്രിൻ താമരശ്ശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോൾ കടുത്ത എതിർപ്പ് നേരിട്ടു. തുടർന്നാണ് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്.

ഈമാസം പത്തൊമ്പതിന് കോഴിക്കോടെത്തിയ ആദില പങ്കാളിയുമായി കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറി. അവിടെ ബന്ധുക്കൾ തെരഞ്ഞെത്തി. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. പിന്നാലെ ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ താമശ്ശേരിയിൽ നിന്ന് പങ്കാളിയുടെ ബന്ധുക്കൾ എത്തി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. തന്റെ മാതാപിതാക്കളും അവർക്കൊപ്പം നിന്നതായി ആദില ആരോപിച്ചു. കോടതിയുടെ ഇടപെടലോടെ സ്വതന്ത്രമായി ജീവിക്കാനാണ് ഈ പെൺകുട്ടികൾക്ക് അവസരം ഒരുങ്ങുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -