photo:dreamstime.com
തിരുവനന്തപുരം: കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെ കല്ലറ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. കല്ലറ പാങ്ങോട് സ്വദേശി റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പാങ്ങോട് വര്‍ക്ക്ഷോപ്പ് ഉടമ വിനിതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. ഇതിൽ വിനീത് ആണ് വെടിവെച്ചതെന്ന് ദ്യക്സാക്ഷികള്‍ പറയുന്നു
വിനീതിനെ പുലര്‍ച്ചയോടെ പൊലീസ് പിടികൂടിയതായാണ് വിവരം. വിനീതിൻ്റെ കൂട്ടാളികൾക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വര്‍ക്ക്ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന റഹിമിൻ്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കടയ്ക്കല്‍ പൊലീസിനാണ് കേസ് അന്വേഷ ണ ചുമതല